x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ന​റേ​റ്റ​ർ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു


Published: February 24, 2026 11:44 PM IST | Updated: February 24, 2026 11:44 PM IST

തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ന​റേ​റ്റ​ർ.

കാ​ഞ്ഞി​ര​പ്പ​ള്ളി: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ന​റേ​റ്റ​ർ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​റാ​ണ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ ജ​ന​റേ​റ്റ​ർ. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് ജ​ന​റേ​റ്റ​റാ​ണ് കേ​ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സി​വി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ജ​ന​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ജ​ന​റേ​റ്റ​ർ യ​ഥാ​സ​മ​യം ന​ന്നാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഒ​പ്പം ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യും ത​ട​സ​മാ​യി. എ​ന്താ​യാ​ലും കേ​ടാ​യ ജ​ന​റേ​റ്റ​ർ ഇ​രു​മ്പു​വി​ല​യ്ക്കു പോ​ലും ന​ൽ​കാ​നാ​വാ​തെ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

നേ​ര​ത്തേ ജ​ന​റേ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ വൈ​ദ്യു​തി നി​ല​ച്ചാ​ൽ ലി​ഫ്റ്റ് അ​ട​ക്കം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത് കേ​ടാ​യ​തോ​ടെ വൈ​ദ്യു​തി​ത​ട​സം ഉ​ണ്ടാ​യാ​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. വൈ​ദ്യു​തി ത​ട​സം നേ​രി​ടാ​ൻ ഓ​രോ ഓ​ഫീ​സു​ം വെ​വ്വേ​റെ ഇ​ൻ​വ​ർ​ട്ട​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

Tags : Mini Civil Station nattuvishesham local news

Recent News

Up