x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി കോ​ട്ട കാ​ക്കാ​ൻ


Published: February 23, 2026 01:20 AM IST | Updated: February 23, 2026 01:20 AM IST

ന​വാ​സ് മേ​ത്ത​ർ

ത​ല​ശേ​രി: ഇ.​കെ. നാ​യ​നാ​രും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ച്ച ത​ല​ശേ​രി​യി​ൽ നി​ന്നും ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​ത് ആ​രാ​യി​രി​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ന്ന​ണി​ക​ൾ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യും ക​തി​രൂ​ർ, എ​ര​ഞ്ഞോ​ളി, ചൊ​ക്ലി, പ​ന്ന്യ​ന്നൂ​ർ, ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ‌​പ്പെ​ട്ട​താ​ണ് ത​ല​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ലം. ഇ​വി​ടെ​യെ​ല്ലാം ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​ണ്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ഞ്ചു​ത​വ​ണ എം​എ​ൽ​എ​യാ​യ മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി.

ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്ന് നി​ല​വി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യ എ.​എ​ൻ. ഷം​സീ​ർ, മു​ഖ്യ​മ​ന്തി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി, റ​ബ്കോ ചെ​യ​ർ​മാ​ർ കാ​രാ​യി രാ​ജ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ഐ​സി​സി വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദ്, ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മു​ൻ പ്ര​സി​ഡ​ന്‍റ് മ​മ്പ​റം ദി​വാ​ക​ര​ൻ, ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് കെ.​പി സാ​ജു , യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ റി​ജി​ൽ മാ​ക്കു​റ്റി എ​ന്നി​വ​രു​ടെ പേ​രു​ക​ളു​മാ​ണ് സ​ജീ​വ​മാ​യു​ള്ള​ത്.

ര​ണ്ടു​ത​വ​ണ ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യാ​യ എ.​എ​ൻ. ഷം​സീ​ർ മൂ​ന്നാം ത​വ​ണ​യും ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി എ​ൽ​ഡി​എ​ഫി​ന് മു​ൻ തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ മ​ത്സ​രി​ക്കു​ന്ന​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന സി​പി​എം മാ​ന​ദ​ണ്ഡം ന​ട​പ്പി​ലാ​യാ​ൽ ഷം​സീ​റി​ന് പ​ക​ര​ക്കാ​ര​ൻ എ​ത്തി​യേ​ക്കും.

പാ​ർ​ട്ടി ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​യ ശേ​ഷം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ എ​ത്തി​യ മു​തി​ർ​ന്ന നേ​താ​വു കൂ​ടി​യാ​യ പി. ​ശ​ശി​യെ ഉ​റ​ച്ച സീ​റ്റി​ലൂ​ടെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കാ​നാ​നു​ള്ള സാ​ധ്യ​ത നി​രീ​ക്ഷ​ക​ർ ത​ള​ളി​ക്ക​ള​യു​ന്നി​ല്ല. ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​യി​രു​ന്നി​ല്ല. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് പ​ത്രി​ക ന​ല്കി​യെ​ങ്കി​ലും ത​ള്ളി. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

ത​ദ്ദേ​ശ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്
മി​ക​ച്ച ഭൂ​രി​പ​ക്ഷം

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ​ഫി​ന് മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ച്ച മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​തി​നേ​ക്കാ​ൾ1723 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി. 40,586 വോ​ട്ടാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന്‍റെ ലീ​ഡ് നി​ല. എ​ന്നാ​ൽ, 2024 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 8630 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്.

2021 ലെ ​നി​യ​മ​സ​ഭ (സ്ഥാ​നാ​ർ​ഥി,
മു​ന്ന​ണി, കി​ട്ടി​യ വോ​ട്ട്)
എ.​എ​ൻ. ഷം​സീ​ർ (എ​ൽ​ഡി​എ​ഫ്)- 81810
എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ (യു​ഡി​എ​ഫ്)-45009
വി​ജ​യി: എ.​എ​ൻ. ഷം​സീ​ർ, ഭൂ​രി​പ​ക്ഷം-36801

Tags : Thalassery Fort nattuvishesham local news

Recent News

Up