x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി​യി​ൽ പി​ങ്ക് പ​ര​വ​താ​നി വിരിച്ച് ടാ​ബെ​ബൂ​യ റോ​സി​യ​


Published: February 24, 2026 07:56 AM IST | Updated: February 24, 2026 07:56 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ കാ​ഠി​ന്യം ക​ന​ക്കു​ന്ന​തി​നി​ട​യി​ൽ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പി​ങ്ക് പൂ​ക്ക​ളു​ടെ കു​ട​ക​ൾ​ക്ക് കീ​ഴി​ലാ​യി.
ഇ​ല​ക​ൾ കൊ​ഴി​ഞ്ഞ് പൂ​ക്ക​ൾ മാ​ത്രം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ടാ​ബെ​ബൂ​യ റോ​സി​യ വൃ​ക്ഷ​ങ്ങ​ൾ വ​ഴി​യ​രി​കു​ക​ളും സ്ഥാ​പ​ന​മു​റ്റ​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും അ​ല​ങ്ക​രി​ച്ച് നി​ൽ​ക്കു​ക​യാ​ണ്.

പ​ക​ൽ​സൂ​ര്യ​ന്‍റെ പ്ര​കാ​ശ​ത്തി​ൽ മൃ​ദു​ല​മാ​യ പി​ങ്ക് നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന പൂ​ക്ക​ൾ കാ​റ്റി​ൽ നി​ല​ത്ത് വീ​ണ് പ​ര​ന്നു​കി​ട​ക്കു​ന്പോ​ൾ പി​ങ്ക് പ​ര​വ​താ​നി വി​രി​ച്ച അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും പ്ര​കൃ​തി പ്രേ​മി​ക​ളും ഈ ​കാ​ഴ്ച പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തി​ൻ കീ​ഴി​ൽ വീ​ണു​പ​ര​ന്ന പൂ​ക്ക​ൾ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ​ക്കും വേ​ദി​യാ​കു​ന്നു.ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തി പൂ​ക്ക​ളാ​ൽ നി​റ​ഞ്ഞ​ത്.

ഫെ​ബ്രു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ നീ​ളു​ന്ന പൂ​ക്കാ​ല​ത്ത് ഇ​ല​ക​ൾ കു​റ​യു​ക​യും പൂ​ക്ക​ൾ മാ​ത്രം നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​വൃ​ക്ഷ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ങ്കാ​ര വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ചൂ​ട് കു​റ​യ്ക്കാ​നും വാ​യു ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മാ​ണ്.

Tags : nattu vishesham Tabebuia rosae spreads

Recent News

Up