x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

3.46 കോ​ടി ചെ​ല​വി​ല്‍ ടാ​ങ്ക്: ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞ് നാ​ലു​മാ​സ​മാ​യി​ട്ടും തു​ള്ളി​വെ​ള്ള​മി​ല്ല


Published: February 25, 2026 01:42 AM IST | Updated: February 25, 2026 01:42 AM IST

നാ​ലു​മാ​സം​മു​മ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്ത ഇ​രി​ങ്ങാ​ല​ക്കു​ട മാ​ര്‍​ക്ക​റ്റി​ലെ ജ​ല​സം​ഭ​ര​ണി.

ഇ​രി​ങ്ങാ​ല​ക്കു​ട: അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച മാ​ര്‍​ക്ക​റ്റി​ലെ പു​തി​യ ജ​ല​സം​ഭ​ര​ണി​യി​ല്‍ ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞ് നാ​ലു​മാ​സ​മാ​യി​ട്ടും വെ​ള്ള​മെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ന​ഗ​ര​സ​ഭ ച​ന്ത​ക്കു​ന്ന് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.464 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ടു​ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി നി​ര്‍​മി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു​വാ​ണ് സം​ഭ​ര​ണി ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്. ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് ആ​യി​രു​ന്നു അ​ധ്യ​ക്ഷ. ഗാ​ന്ധി​ഗ്രാം, ഗാ​ന്ധി​ഗ്രാം ഈ​സ്റ്റ്, ഗ​വ. ആ​ശു​പ​ത്രി, മ​ട​ത്തി​ക്ക​ര, ചാ​ലാം​പാ​ടം, മാ​ര്‍​ക്ക​റ്റ് എ​ന്നീ വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക. എ​ന്നാ​ല്‍ നാ​ലു​മാ​സ​മാ​യി​ട്ടും കു​ടി​വെ​ള്ള​വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വാ​ട്ട​ര്‍​ടാ​ങ്ക് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പി.​വി. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​ഷ്ണു പ്ര​ഭാ​ക​ര​ന്‍, അ​ല്‍​ഫോ​ന്‍​സ തോ​മ​സ്, വി​മി ബി​ജേ​ഷ്, ലേ​ഖ ഷാ​ജ​ന്‍, ര​മ്യ ഷി​ജു, സി​ന്ധു ഗി​രീ​ഷ് എ​ന്നി​വ​ര്‍ ശി​വ​കു​മാ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം മാ​ര്‍​ക്ക​റ്റി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ക​ട​ക​ളി​ലെ വ​നി​താ ജോ​ലി​ക്കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ശൗ​ചാ​ല​യ​ത്തി​നു​വേ​ണ്ടി മു​ന്നൂ​റു​ലി​റ്റ​ര്‍ വെ​ള്ളം​കൊ​ള്ളു​ന്ന ടാ​ങ്ക് മാ​ത്ര​മാ​ണു​ള്ള​ത്. അ​യ്യാ​യി​രം​ലി​റ്റ​ര്‍ വെ​ള്ളം​കൊ​ള്ളു​ന്ന ടാ​ങ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​നാ​യി​ട്ടി​ല്ല. സെ​പ്റ്റി​ക് ടാ​ങ്കു​ക​ളു​ടെ സ്ലാ​ബു​ക​ള്‍ തു​റ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ല്‍ ദു​ര്‍​ഗ​ന്ധ​മു​യ​രു​ന്നു​ണ്ടെ​ന്നും അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ല​സം​ഭ​ര​ണി​യു​ടെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ ച​ട​ങ്ങി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പൈ​പ്പ് ലൈ​ന്‍
വ​ലി​ക്കു​ന്ന ജോ​ലി
പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല:
എം.​പി. ജാ​ക്‌​സ​ണ്‍
(ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍)

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ല്‍ കെ​എ​സ്ടി​പി റോ​ഡ് കോ​ണ്‍​ക്രീ​റ്റി​ട​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പൈ​പ്പ് ലൈ​ന്‍ വ​ലി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​താ​ണ് ടാ​ങ്കി​ലേ​ക്ക് വെ​ള്ളമെത്താ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ പ​റ​ഞ്ഞു.
പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു​മു​ന്‍​പേ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് തി​ര​ക്കു​പി​ടി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ണ്‍​ഗ്ര​സി​ന​ല്ലെ​ന്നും മാ​ര്‍​ക്ക​റ്റി​ലെ ശൗ​ചാ​ല​യ​ത്തി​ലേ​ക്കു​ള്ള ടാ​ങ്കി​ന്‍റേ​തു​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും എം.​പി. ജാ​ക്‌​സ​ണ്‍ പ​റ​ഞ്ഞു.

Tags : Tank costing nattuvishesham local news

Recent News

Up