x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ഡി​യ വി​ല്ലേ​ജ് റേ​ഡി​യോ ച​ങ്ങ​നാ​ശേ​രി​യെ ഒ​ന്നി​പ്പി​ക്കു​ന്ന മാ​ധ്യ​മം: മാ​ര്‍ പെ​രു​ന്തോ​ട്ടം


Published: February 24, 2026 06:05 AM IST | Updated: February 24, 2026 06:05 AM IST

ച​ങ്ങ​നാ​ശേ​രി: ച​രി​ത്ര​വും സം​സ്‌​കാ​ര​വും മ​ത​സൗ​ഹാ​ര്‍ദ​വും സ​മ​ന്വ​യി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി​യു​ടെ പെ​രു​മ ലോ​ക ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​ന്ന​തി​ലും ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ലും മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റേ​ഡി​യോ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ സ്വ​രാ​ഘോ​ഷം 90.8 റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജി​ന്‍റെ 14-ാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ മീ​ഡി​യാ വി​ല്ലേ​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് ആ​ദ​ര​വും റേ​ഡി​യോ​യി​ല്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള ആ​ദ​ര​വും മ്യൂ​സി​ക് ധ​മാ​ക്കാ സം​ഗീ​ത മ​ത്സ​രം ഗ്രാ​ന്‍റ് ഫി​നാ​ലെ​യു​ടെ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മാ​ര്‍ പെ​രു​ന്തോ​ട്ടം നി​ര്‍വ​ഹി​ച്ചു.

മ്യൂ​സി​ക് ധ​മാ​ക്കാ വി​ജ​യി​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍ നി​ര്‍വ​ഹി​ച്ചു. പ്രാ​ര്‍ഥ​ന എ​സ്., ആ​ഞ്ജ​ലേ​യ പ്ര​ജീ​ഷ്, ആ​ദി​നാ​ഥ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ത്യാ​ശ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി​നു ജോ​ബ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ശോ​ഭ​നാ വി​ശ്വം​ഭ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ലോ​ഗോ ഏ​റ്റു​വാ​ങ്ങി.

റേ​ഡി​യോ ന​ഗ​ര​സ​ഭ​യി​ലേ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​ന്‍ ജോ​മി ജോ​സ​ഫ് നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വീ​ണാ വി​നോ​ദ്, സു​നി​മോ​ള്‍ ചാ​ക്കോ, സു​നി​ലാ പ്ര​സ​ന്ന​ന്‍, മോ​ട്ടി മു​ല്ല​ശേ​രി, എം.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ലോ​ഗോ ഏ​റ്റു​വാ​ങ്ങി. മീ​ഡി​യാ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഹെ​ഡ് കെ. ​വി​പി​ന്‍ രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

പ​തി​ന​ഞ്ചാം വ​ര്‍ഷ​ത്തി​ല്‍ റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജി​ന് ഫോ​ര്‍ട്ടീ​ന്‍ പ​ദ്ധ​തി​ക​ള്‍

ച​ങ്ങ​നാ​ശേ​രി​യു​ടെ മാ​ന​വി​ക​ത ല​ക്ഷ്യം​വ​ച്ച് എ​ല്ലാ വ​ര്‍ഷ​വും ന​ട​പ്പി​ലാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഘോ​ഷ​മാ​ണ് ഫോ​ര്‍ട്ടീ​ന്‍ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​റു​പ്പ​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ട്.

ച​ങ്ങ​നാ​ശേി മെ​ഗാ ഫെ​സ്റ്റ് (ബി​സി​ന​സ് കാ​ര്‍ണി​വ​ല്‍), ച​ങ്ങ​നാ​ശേ​രി ഓ​ണം ഫെ​സ്റ്റി​വ​ല്‍, സൂ​പ്പ​ര്‍ സ്‌​കൂ​ള്‍ ച​ല​ഞ്ച്, ബോ​ണ്‍ ആ​ന്നോ (ച​ങ്ങ​നാ​ശേ​രി ന്യൂ ​ഇ​യ​ര്‍ സെ​ലി​ബ്രേ​ഷ​ന്‍) ഈ ​നാ​ലു പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ക്ക് പു​റ​മേ ജ​ന​ങ്ങ​ളാ​ല്‍... ജ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി... ജ​ന​ങ്ങ​ളോ​ടൊ​പ്പം.... എ​ന്ന ആ​പ്ത​വാ​ക്യം ല​ക്ഷ്യം​വ​ച്ചു റേ​ഡി​യോ വ​രു​ന്ന ഒ​രു വ​ര്‍ഷ​ക്കാ​ലം​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജ​ന​കീ​യ റേ​ഡി​യോ പ​ദ്ധ​തി.

ന​ഗ​ര​സ​ഭ-​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ ക​മ്യൂ​ണി​റ്റി റേ​ഡി​യോ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നും ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​നും വി​വ​ര​വി​നി​മ​യ​ത്തി​നും ഉ​പാ​ധി​യാ​യി മാ​റു​ന്നു. ജ​ന​ങ്ങ​ള്‍ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും വി​വി​ധ ത​ല​ങ്ങ​ളി​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ റേ​ഡി​യോ ലോ​ക​ത്തെ കേ​ള്‍പ്പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍ഷി​ക പ​ദ്ധ​തി​ക​ള്‍, ബ​ജ​റ്റ്, പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി എ​ന്നി​വ ച​ര്‍ച്ച ചെ​യ്യും.

ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന ലൈ​വ് ഫോ​ണ്‍-​ഇ​ന്‍ പ​രി​പാ​ടി​ക​ള്‍, ഓ​പ്പ​ണ്‍ റേ​ഡി​യോ, വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ പൗ​ര​ന്മാ​രു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍ധി​പ്പി​ക്കു​ന്ന ജ​ന​കീ​യ പ​രി​പാ​ടി​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഫോ​റ​ങ്ങ​ളു​ടെയും ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റു​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​രി​പാ​ടി​ക​ള്‍, പ​ഞ്ചാ​യ​ത്തു​ത​ല ക​ലാ-​കാ​യി​ക സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ, മ​ത​മൈ​ത്രീ ഘോ​ഷ​യാ​ത്ര എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍.

 

Tags : nattu vishesham Media Village Radio is the medium

Recent News

Up