x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഹോ​ദ​ര്യ​ വ​ർ​ണി​മ​യി​ൽ പ​യ്യാ​വൂ​ര്‍ ഊ​ട്ട് ഉ​ത്സ​വം ഭ​ക്തി​സാ​ന്ദ്രം


Published: February 23, 2026 01:40 AM IST | Updated: February 23, 2026 01:42 AM IST

പ​യ്യാ​വൂ​ര്‍ ഊ​ട്ട് മ​ഹോ​ത്സ​വത്തിൽ നിന്ന്.

പ​യ്യാ​വൂ​ർ: ഭ​ക്തി​നി​ർ​ഭ​ര​മാ​യി കു​ട​ക്-​മ​ല​യാ​ളി ജ​ന​ത കൈ​കോ​ര്‍​ത്തു ന​ട​ത്തു​ന്ന പ​യ്യാ​വൂ​ര്‍ ഊ​ട്ട് മ​ഹോ​ത്സ​വം. ഇ​ന്ന​ലെ ന​ട​ന്ന കും​ഭം പ​ത്ത് ഉ​ത്സ​വ​ത്തി​ൽ വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു. പ്ര​ധാ​ന ച​ട​ങ്ങാ​യ ചൂ​ളി​യാ​ട്ടു​കാ​രു​ടെ ഓ​മ​ന​ക്കാ​ഴ്ച പ​യ്യാ​വൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തിച്ചേ​ര്‍​ന്നു. കാ​ര്‍​ഷി​ക സാം​സ്‌​കാ​ര​ത്തി​ന്‍റെ പൊ​ലി​മ തു​ളു​മ്പു​ന്ന ഓ​മ​ന​കാ​ഴ്ച ഇ​ത്ത​വ​ണ​യും വി​സ്മ​യ​മാ​യി.

പ​ണ്ടെ​ങ്ങോ ഒ​രു വ​റു​തി കാ​ല​ത്ത് ഊ​ട്ടൂ​ത്സ​വം മു​ട​ങ്ങി പോ​യെ​ന്നും അ​തി​നെ തു​ട​ര്‍​ന്ന് സാ​ക്ഷാ​ല്‍ പ​ര​മ​ശി​വ​ന്‍ നേ​രി​ട്ട് എ​ഴു​ന്ന​ള്ളി അ​രി കു​ട​ക് നാ​ട്ടി​ല്‍ നി​ന്നും ഇ​ള​നീ​ര്‍ ചേ​ടി​ച്ചേ​രി നാ​ട്ടി​ല്‍ നി​ന്നും മോ​ര് കൂ​നം നാ​ട്ടി​ല്‍ നി​ന്നും പ​ഴം ചൂ​ളി​യാ​ട് നി​ന്നും തു​ട​ങ്ങി ഊ​ട്ടു​ത്സ​വ​ത്തി​ന​വ​ശ്യ​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ള്‍ വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും കൊ​ണ്ട് വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ഐ​തി​ഹ്യം.

ചൂ​ളി​യാ​ടു​ള്ള തീ​യ്യ സ​മു​ദാ​യ​ക്കാ​ര്‍​ക്കാ​ണ് പ​ഴ​ക്കു​ല​ക​ള്‍ കൊ​ണ്ടു​പോ​കാ​നു​ള്ള അ​വ​കാ​ശം. ഒ​രു വീ​ട്ടി​ലെ പു​രു​ഷ പ്ര​ജ​യ്ക്ക് ര​ണ്ടു​വാ​ഴ​ക്കു​ല വീ​ത​മെ​ന്നാ​ണ് ക​ണ​ക്ക്. നു​റ്റാ​ണ്ടു​ക​ള്‍​ക് മു​ന്പ് തു​ട​ങ്ങി​വ​ച്ച ആ​ചാ​രം കൈ​മോ​ശം വ​രാ​തെ ഇ​ന്നും കൊ​ണ്ടാ​ടു​ക​യാ​ണ്. ഉ​ത്സ​വം 27ന് ​സ​മാ​പി​ക്കും.

Tags : Payyavor food festival i nattuvishesham local news

Recent News

Up