x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് മെ​ന്‍റ​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി


Published: February 25, 2026 01:24 AM IST | Updated: February 25, 2026 01:24 AM IST

ഇം​ഗ്ലീ​ഷ് മെ​ന്‍റ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​നം വൈ. ​ക​ല്യാ​ണ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: വി​ജ്ഞാ​ന​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഇം​ഗ്ലീ​ഷ് മെ​ന്‍റ​ർ​മാ​ർ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്യാ​ണ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്‍റ​ർ​വ്യൂ​ക​ളി​ൽ നേ​രി​ടു​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ മെ​ന്‍റ​ർ​മാ​രെ സ​ജ്ജ​രാ​ക്കു​ക​യാ​ണ് ഈ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ജ്ഞാ​ന​കേ​ര​ളം അ​ക്കാ​ഡ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സ​ന്ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മാ​സ്റ്റ​ർ മെ​ന്‍റ​ർ ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, ടാ​ല​ന്‍റ് ക്യു​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വു​മാ​രാ​യ പി. ​ഷം​സു​ദ്ദീ​ൻ, കെ. ​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കോ​ളേ​ജു​ക​ൾ, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മെ​ന്‍റ​ർ​മാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Training provided nattuvishesham local news

Recent News

Up