x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേപ്പൂരിലെ ഉ​രു നി​ർ​മാ​ണ​ശാ​ല മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ചു


Published: February 22, 2026 05:36 AM IST | Updated: February 22, 2026 05:36 AM IST

ബേ​പ്പൂ​ർ ക​ക്കാ​ട​ത്ത് ഉ​രു​നി​ർ​മാ​ണ​ശാ​ല മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ ക​ക്കാ​ട​ത്ത് ഉ​രു​നി​ർ​മാ​ണ​ശാ​ല മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​രു വ്യ​വ​സാ​യ​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​രു വ്യ​വ​സാ​യ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, ഉ​രു നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തെ ലോ​ക​ത്തി​ന് മു​മ്പി​ൽ കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ​ജ​റ്റി​ൽ അ​ഞ്ച് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ വ​കു​പ്പു​മാ​യും ധ​ന​കാ​ര്യ​വ​കു​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ബേ​പ്പൂ​ർ ബി​സി റോ​ഡ് ക​ക്കാ​ട​ത്ത് തീ​ര​ത്തും ചാ​ലി​യം പ​ട്ട​ർ​മാ​ട് തു​രു​ത്തി​ലു​മാ​ണ് പ്ര​ധാ​ന ഉ​രു നി​ർ​മാ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി​യി​ലും ഇ​ട​വി​ട്ട് നി​ർ​മാ​ണം ന​ട​ക്കും. ഉ​രു​പ്പ​ണി​ശാ​ല​യി​ൽ ത​ച്ച​ൻ എ​ട​ത്തൊ​ടി സ​ത്യ​ൻ, ഉ​രു നി​ർ​മാ​ണ വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി മ​ന്ത്രി സം​സാ​രി​ച്ചു. ടൂ​റി​സം മേ​ഖ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡി. ​ഗി​രീ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡോ. ​ടി. നി​ഖി​ൽ​ദാ​സ് തു​ട​ങ്ങി​വ​ർ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

 

Tags : Local News Nattuvishesham Kozhikode

Recent News

Up