x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ അ​ന്തി​മ വോ​ട്ട​ർപ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​കെ വോ​ട്ട​ർ​മാ​ർ 22.53 ല​ക്ഷം


Published: February 22, 2026 06:17 AM IST | Updated: February 22, 2026 06:17 AM IST

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 2026ലെ ​പ്ര​ത്യേ​ക തീ​വ്ര​വോ​ട്ട​ർപ​ട്ടി​ക പു​തു​ക്ക​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 23 ന് ​ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം ല​ഭി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​രി​ഹ​രി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്തി​മ​പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്തി​മ​പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ൽ ആ​കെ 22,53,073 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 11,05,398 പു​രു​ഷ​ന്മാ​രും 11,47,655 സ്ത്രീ​ക​ളും 20 ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ക​ര​ടുപ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ 1,11,797 പേ​രു​ടെ വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

‌ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ലം പ​ട്ടാ​ന്പി​യാ​ണ്.
2,10,000 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത് ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 1,63,524 പേ​രാ​ണ് ഇ​വി​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​മാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.

1,07,272 വ​നി​താ വോ​ട്ട​ർ​മാ​രാ​ണ് ഒ​റ്റ​പ്പാ​ല​ത്തു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് സ്ത്രീ ​വോ​ട്ട​ർ​മാ​രു​ള്ള​ത് ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 83,059 വ​നി​താ വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പു​രു​ഷ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ പ​ട്ടാ​ന്പി മ​ണ്ഡ​ലം (1,04,047 പേ​ർ) ആ​ണ് മു​ന്നി​ൽ. ത​രൂ​ർ മ​ണ്ഡ​ലം ആ​ണ് ഏ​റ്റ​വും പി​ന്നി​ൽ.

80,465 പേ​ർ. ജി​ല്ല​യി​ലാ​കെ 20 ഭി​ന്ന​ലിം​ഗവോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലാ​ണ്. അ​ഞ്ച് പേ​ർ.

ജി​ല്ല​യി​ലെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ഇ​പ്ര​കാ​ര​മാ​ണ്: തൃ​ത്താ​ല 2,02,694, ഷൊ​ർ​ണൂ​ർ 1,98,327, ഒ​റ്റ​പ്പാ​ലം 2,08,444, കോ​ങ്ങാ​ട് 1,81,790, മ​ണ്ണാ​ർ​ക്കാ​ട് 2,05,816, മ​ല​ന്പു​ഴ 1,93,416, പാ​ല​ക്കാ​ട് 1,74,179, ചി​റ്റൂ​ർ 1,70,101, നെ​ന്മാ​റ 1,80,531, ആ​ല​ത്തൂ​ർ 1,64,251.


യു​വ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട് . ക​ര​ട് പ​ട്ടി​ക​യി​ൽ 18-19 പ്രാ​യ​പ​രി​ധി​യി​ലു​ള്ള 4,479 പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഈ ​എ​ണ്ണം 34,281 ആ​യി ഉ​യ​ർ​ന്നു.പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ മാ​റ്റ​മു​ണ്ട്. ക​ര​ട് പ​ട്ടി​ക​യി​ൽ 1,754 പേ​ർ മാ​ത്ര​മാ​യി​രു​ന്ന വി​ദേ​ശ ഇ​ന്ത്യ​ൻ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം അ​ന്തി​മ പ​ട്ടി​ക​യി​ൽ 8,300 ആ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ത്യേ​ക ദു​ർ​ബ​ല ഗോ​ത്ര​വ​ർ​ഗ​ക്കാ​രി​ൽ ഉ​ൾ​പ്പെ​ട്ട ജി​ല്ല​യി​ലെ കു​റും​ബ, കാ​ട്ടു​നാ​യ്ക്ക​ർ, കാ​ട​ർ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 3,252 പേ​രെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
അ​ന്തി​മപ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ങ്കി​ലും വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സ​രം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​വ​സാ​ന​തി​യ​തി വ​രെ പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​തും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ഒ​ഴി​വാ​ക്ക​ലു​ക​ളും ന​ട​ത്താ​വു​ന്ന​തു​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഈ ​അ​ന്തി​മ​പ​ട്ടി​ക​യും ഇ​നി പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രി​ക്കു​ന്ന സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​യും ചേ​ർ​ത്താ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​ശ​നം ചെ​യ്തു. പാ​ല​ക്കാ​ട്, കോ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​യ ആ​ർ.​ഡി.​ഒ കെ. ​മ​ണി​ക​ണ്ഠ​ൻ ക​ള​ക്ട​റി​ൽനി​ന്ന് പ​ട്ടി​ക ഏ​റ്റു​വാ​ങ്ങി

Tags : nattu vishesham Final voter published in the district

Recent News

Up