x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ മോ​ഷ​ണം: പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍


Published: February 22, 2026 05:45 AM IST | Updated: February 22, 2026 05:45 AM IST

​ജോ​ണ്‍​സ​ണ്‍ വ​ര്‍​ഗീ​സ്

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഖു​ബ ട്രേ​ഡേ​ഴ്‌​സി​ല്‍ നി​ന്നും 30000 രൂ​പ ക​ള​വ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ടി. ​ഫ​റാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.

കൊ​ല്ലം ഈ​സ്റ്റ് ക​ല്ല​ട ക്ലാ​ച്ച​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ വ​ര്‍​ഗീ​സ് എ​ന്ന മ​ണ്ണു​ണ്ണി ജോ​ണ്‍​സ​ണെ (47)യാ​ണ് ഇ​ന്ന​ലെ ബാ​ലു​ശേ​രി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം 14നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കീ​ട്ട് മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ എ​ത്തി​യ പ്ര​തി ക​ട​ക്കാ​ര​ന്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യം മേ​ശ വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 30,000 രൂ​പ അ​ട​ങ്ങി​യ പേ​ഴ്‌​സ് എ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ കു​റി​ച്ച് സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജോ​ണ്‍​സ​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 20,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട കോ​യി​പ്രം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​രു ക​ട​യി​ല്‍ നി​ന്നും 50,000 രൂ​പ മോ​ഷ്ടി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര സ​ബ്ബ് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ പ്ര​തി ജ​നു​വ​രി ഒ​ന്നി​നാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ബാ​ലു​ശേ​രി​യി​ല്‍ മു​ന്‍ പ​രി​ച​യ​മു​ള്ള ഒ​രാ​ളു​ടെ റൂ​മി​ല്‍ താ​മ​സി​ച്ച് താ​മ​ര​ശേ​രി​യി​ല്‍ ക​ള​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ന്ത​ളം, കു​ണ്ട​റ, കോ​യി​പ്രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ താ​മ​ര​ശേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

താ​മ​ര​ശേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എം. ജ​യ​ന്‍, സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​സ്‌​ഐ​മാ​രാ​യ രാ​ജീ​വ്ബാ​ബു, എ​എ​സ്‌​ഐ ജ​യ​രാ​ജ​ന്‍ പ​ന​ങ്ങാ​ട്, ജി​നീ​ഷ് ബാ​ലു​ശേ​രി, എം.​ടി. മി​ഥു​ന്‍​മോ​ഹ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up