x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ സൈ​റ​ൺ നി​ല​ച്ചു


Published: February 24, 2026 02:27 AM IST | Updated: February 24, 2026 02:27 AM IST

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് മു​ഴ​ങ്ങു​ന്ന സൈ​റ​ൺ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി. ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 20 ന് ​വൈ​കു​ന്നേ​രം മു​ത​ൽ ക​ണ്ണൂ​രി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന സൈ​റ​ൺ മു​ഴ​ക്കം അ​വ​സാ​നി​ച്ചു. ത​ളാ​പ്പ് മി​ക്‌​സ​ഡ് സ​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​ള​ച്ചേ​രി സ്വ​ദേ​ശി എം. ​പ്ര​ശാ​ന്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. സ​മ​യം നോ​ക്കാ​ന്‍ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ സൈ​റ​ണ്‍ അ​നാ​വ​ശ്യ​മാണെന്ന ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മു​ത​ലാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലെ സൈ​റ​ണെ​ച്ചൊ​ല്ലി ക​ള​ക്‌​ട​റും കോ​ര്‍​പ​റേ​ഷ​നും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. സൈ​റ​ണ്‍ മു​ഴ​ക്കം അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ല്‍ കൂ​ടു​ത​ലാ​ണെ​ന്നും അ​തി​നാ​ല്‍ ഇ​ത് നി​യ​ന്ത്രി​ക്കു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്‌​ട​ര്‍ കോ​ര്‍​പ​റേ​ഷ​ന് ഉ​ത്ത​ര​വ് ന​ല്‍​കി. ശ​ബ്‌​ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കാ​ത്ത ബ​ദ​ല്‍ സം​വി​ധാ​നം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​റ​ണ്‍ ക​ണ്ടു​കെ​ട്ടു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു. അ​തി​രാ​വി​ലെ മു​ഴ​ങ്ങു​ന്ന സൈ​റ​ണ്‍ ക്യാ​ന്പ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ക​ള​ക്‌​ട​ർ​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​ന്നാ​ല്‍, ഇ​തി​നെ​തി​രേ കോ​ര്‍​പ​റേ​ഷ​ന്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍, ഡി​ഐ​ജി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക​ല്ല ഡി​ഐ​ജി​യു​ടെ ഉ​റ​ക്ക​ത്തി​നാ​ണ് ത​ട​സ​പ്പെ​ടു​ന്നു​ണ്ടാ​ക്കു​ക എ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ശ​ക്ത​മാ​യി പ്ര​ത്യാ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചു. ശേ​ഷം സൈ​റ​ന്‍റെ ശ​ബ്ദം കു​റ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും സൈ​റ​ണ്‍ കോ​ട​തി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ എ​തി​ര്‍ ക​ക്ഷി​ക​ളാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, ജി​ല്ലാ മ​ലി​നീ​ക​ര​ണ ബോ​ര്‍​ഡ് എ​ന്നി​വ​രെ​യാ​ണ് ഹൈ​ക്കോ​ട​തി പ്ര​തി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച്ച​യ്ക്ക​കം സൈ​റ​ണ്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

കേ​വ​ലം സ​മ​യം അ​റി​യാ​ന്‍ വേ​ണ്ടി​യ​ല്ല സൈ​റ​ണ്‍ മു​ഴ​ക്കു​ന്ന​തെ​ന്നും അ​തൊ​രു ച​രി​ത്ര​പ​ര​മാ​യ അ​വ​ശേ​ഷി​പ്പ് കൂ​ടി​യാ​ണ​ന്നും പൈ​തൃ​കം സം​ര​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ക​ണ്ണൂ​ർ മേ​യ​ർ അ​ഡ്വ. പി. ​ഇ​ന്ദി​ര പ്ര​തി​ക​രി​ച്ചു. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ താ​ത്പ​ര്യ​ത്തി​ന​ല്ല കേ​സ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ത​ളാ​പ്പ് സ്വ​ദേ​ശി​യാ​യ ആ​ള്‍​ക്ക് ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ. ഈ ​വി​ധി​ക്കെ​തി​രേ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ പോ​ക​ണ​മോ എ​ന്നു​ള്ള കാ​ര്യം ച​ര്‍​ച്ച ചെ​യ്ത​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Tags : Kannur Corporation's siren nattuvishesham local news

Recent News

Up