x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണംപ​ടി മു​ല്ല​യി​ൽ പ​ദ്ധ​തി​യു​ണ്ട്, വെ​ള്ള​വു​മു​ണ്ട്, പ​ക്ഷേ വെ​ള്ളം കു​ടി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ല


Published: February 25, 2026 12:05 AM IST | Updated: February 25, 2026 12:05 AM IST

മു​ല്ല​ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച കുളം.

ഉ​പ്പു​ത​റ: കു​ളം നി​റ​യെ വെ​ള്ള​വും വെ​ള്ളം വി​ത​ര​ണ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ളും സം​വി​ധാന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും മു​ല്ല ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ വ​ല​യു​ന്നു.

26.65 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ല്ല​ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ ചെ​ല​വാ​ക്കി​യ​ത്. വേ​ന​ൽ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള​ളക്ഷാ​മം നേ​രി​ടു​ന്ന അ​ക്ക​രെ​മു​ല്ല, ഇ​ക്ക​രെ​മു​ല്ല, വാ​ക്ക​ത്തി​മു​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 170 കു​ടും​ബ​ങ്ങ​ൾ ഉ​ള്ള​താ​ണ്. ഇ​വ​ർ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ 2016-17 ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 19.65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. 22 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 36 അ​ടി താ​ഴ്ച​യി​ൽ കോ​ൺ​ക്രീ​റ്റ് ചു​രു​ൾ ഇ​റ​ക്കി കു​ളം നി​ർ​മി​ച്ച് മോ​ട്ടോ​റും സ്ഥാ​പി​ച്ചു. അ​ഞ്ച് ടാ​ങ്കു​ക​ളും സ്ഥ​ല​ത്ത് എ​ത്തി​ച്ചു.

എ​ന്നാ​ൽ, ടാ​ങ്കി​ലേ​ക്കു​ള​ള പൈ​പ്പ് സ്ഥാ​പി​ക്കാ​നോ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നോ തു​ട​ർന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

പ​ദ്ധ​തി​യി​ൽനി​ന്ന് ഒ​രുതു​ള്ളി വെ​ള്ളംപോ​ലും ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​യി​ല്ല. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ മോ​ട്ടോ​ർ വെ​റു​തെ കി​ട​ന്നു ന​ശി​ച്ചു. അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചു​രു​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഒ​രുവി​ധ​ത്തി​ലും വെ​ള്ളം കോ​രി​യെ​ടു​ക്കാ​നും ക​ഴി​യി​ല്ല. പി​ന്നീ​ട് വൈ​ദ്യു​തി എ​ത്തി​ക്കാ​നും പു​തി​യ മോ​ട്ടോ​ർ വാ​ങ്ങാ​നും 2024-25ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​ഴു ല​ക്ഷം രൂ​പകൂ​ടി അ​നു​വ​ദി​ച്ച് അ​നു​ബ​ന്ധ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.

എ​ന്നാ​ൽ കു​ളം വൃ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. കു​ളം തേ​കി വൃ​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ള്ളാ​ട മ​ഹാ​സ​ഭ ക​ണ്ണം​പ​ടി ശാ​ഖാ സെ​ക്ര​ട്ട​റി കെ.​കെ. ബി​നോ​യി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : There is a plan nattuvishesham local news

Recent News

Up