x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ർ മു​കു​ന്ദ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ തീപി​ടി​ത്തം


Published: February 24, 2026 02:13 AM IST | Updated: February 24, 2026 02:13 AM IST

ഇ​ന്ന​ലെ രാ​ത്രി പ​യ്യ​ന്നൂ​ർ മു​കു​ന്ദ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ലു​ണ്ടാ​യ തീ​പി​ടി​ത്തം.

പ​യ്യ​ന്നൂ​ർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ കാ​ന്‍റീ​നി​ൽ തീ​പി​ടി​ത്തം. പ​യ്യ​ന്നൂ​ർ മു​കു​ന്ദ ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ന്‍റീ​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​യ്യ​ന്നൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.​ഇ​ന്ന​ലെ രാ​ത്രി എ​ട്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ടു​പ്പി​ന് സ​മീ​പ​ത്താ​യി നി​ര​ത്തി​വ​ച്ച ഉ​ണ​ങ്ങി​യ വി​റ​കു​ക​ൾ​ക്ക് അ​ടു​പ്പി​ലെ ക​ന​ലി​ൽ നി​ന്നും തീ ​പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. കാ​ന്‍റീ​ൻ അ​ട​ച്ച് ഉ​ട​മ​സ്ഥ​ർ വീ​ട്ടി​ൽ​പോ​യ സ​മ​യ​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. സ​മീ​പ​ത്താ​യി നാ​ലോ​ളം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന സി​ലി​ണ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച ശേ​ഷം തീ​യ​ണ​ച്ച​തോ​ടെ​യാ​ണ് ഭീ​തി​യ​ക​ന്ന​ത്.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ തോ​മ​സ് ഡാ​നി​യേ​ൽ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​ൻ. മു​ര​ളി, പി. ​സ​ത്യ​ൻ, ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags : Fire breaks out i nattuvishesham local news

Recent News

Up