x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രും​കു​ളം പ​ഞ്ചാ​യ​ത്തിൽ ജീ​വ​നം കാ​മ്പ​യി​ൻ സംഘ‌ടിപ്പിച്ചു


Published: February 24, 2026 04:03 AM IST | Updated: February 24, 2026 04:03 AM IST

പൂ​വാ​ർ : ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​നം കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഫ്രീ​ഡ​സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ബെ​ൽ​സി​റ്റ അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പു​ഷ്പം വി​ൻ​സന്‍റ്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത, പ​ഞ്ചാ​യ​ത്ത്‌ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ത, അ​ക്കൗ​ണ്ട​ന്‍റ് എ.ടി. അ​ശ്വ​തി, ബ്ലോ​ക്ക്‌ കോ​-ഓർ​ഡി​നേ​റ്റ​ർ അ​ശ്വ​തി, സിആ​ർ​പിമാ​രാ​യ ഷീ​ലു, ജീ​ബ, രാ​ജി, ര​ശ്മി, ട്രീ​സ എ​ന്നി​വ​ർ പ്രസംഗിച്ചു. ​ക​രും​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റി​ന​റി സ​ർ​ജ​ൻ ശ്രീ​ല​ക്ഷ്മി "വേ​ന​ൽ​ക്കാ​ല മൃ​ഗപ​രി​ച​ര​ണ രീ​തി​ക​ൾ, ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ൾ' എ​ന്നി​വ​യെക്കു​റി​ച്ച് ക്ലാ​സ് എ​ടു​ത്തു. ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ വി​ര​മ​രു​ന്നുകളും വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham Life campaign Karumkulam

Recent News

Up