x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവീസ് സെന്‍ററിൽ ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റി​ന് തീ ​പി​ടി​ച്ചു


Published: February 25, 2026 02:39 AM IST | Updated: February 25, 2026 02:39 AM IST

തീ​പി​ടി​ച്ച ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​ര്‍.

കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​വീ​സി​നു വെ​ച്ച ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. കാ​സ​ര്‍​ഗോ​ഡ് അ​ണ​ങ്കൂ​ര്‍ എം​എ​ക്‌​സ് മോ​ട്ടോ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ ബാ​റ്റ​റി ത​ക​രാ​റു​മൂ​ലം സ​ര്‍​വീ​സി​ന് വ​ച്ചി​രു​ന്ന പ​ര​വ​ന​ടു​ക്കം സ്വ​ദേ​ശി കെ. ​സു​രേ​ഷി​ന്‍റെ കൊ​മാ​ക്കി ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​ര്‍ ബാ​റ്റ​റി ഷോ​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ലം തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ തൊ​ട്ട​ടു​ത്ത ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​എ​ന്‍. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന​യെ​ത്തി ബാ​റ്റ​റി ക​ണ​ക്‌​ഷ​ന്‍ വി​ച്ഛേ​ദി​ച്ച് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യും സീ​റ്റും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.
സ​മീ​പ​ത്താ​യി സ​ര്‍​വീ​സി​നാ​യി കൊ​ണ്ടു​വ​ന്നി​രു​ന്ന ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍ തീ​പി​ടി​ത്തം ഒ​ഴി​വാ​യി.

 

Tags : Electric scooter catches nattuvishesham local news

Recent News

Up