x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്പി​ലേ​രി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം 27ന്


Published: February 24, 2026 07:59 AM IST | Updated: February 24, 2026 07:59 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്ത് അ​ന്പി​ലേ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഓം​കാ​ര​നാ​ഥ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം 27ന് ​രാ​വി​ലെ 10ന് ​കാ​യി​ക-​യു​വ​ജ​ന​കാ​ര്യ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. സൗ​മ്യ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം എം. ​മ​ധു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഫ്രാ​ൻ​സി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വി​ജ​യി എ​ന്നി​വ​ർ വാ​ർ​ത്താ​സ​സ​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.

അ​ന്പി​ലേ​രി​യി​ൽ ന​ഗ​ര​സ​ഭ വി​ല​യ്ക്കു​വാ​ങ്ങി​യ​തും ധാ​ര​ണാ​പ​ത്ര​പ്ര​കാ​രം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കൈ​മാ​റി​യ​തു​മാ​യ അ​ഞ്ച് ഏ​ക്ക​റി​ൽ കി​ഫ്ബി​യി​ലൂ​ടെ 42 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. 2019ൽ ​അ​ന്ന​ത്തെ കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് ശി​ല​യി​ട്ട​ത്.

110 മീ​റ്റ​ർ നീ​ള​വും 40 മീ​റ്റ​ർ വീ​തി​യു​മു​ള്ള​താ​ണ് സ്റ്റേ​ഡി​യം. ഒ​രേ​സ​മ​യം 13 കാ​യി​ക ഇ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ത്തി​നും സൗ​ക​ര്യ​മു​ണ്ട്. ര​ണ്ട് സ്വി​മ്മിം​ഗ് പൂ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ൽ ഒ​ന്ന് 90 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​ണ്. പ്രാ​ക്ടീ​സിം​ഗ് പൂ​ളാ​ണ് ര​ണ്ടാ​മ​ത്തേ​ത്. മ​ല​ബാ​റി​ൽ ര​ണ്ട് സ്വി​മ്മിം​ഗ് പൂ​ൾ ഉ​ള്ള ഏ​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​ണ് അ​ന്പി​ലേ​രി​യി​ലേ​ത്.

പൂ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ക്കും. കാ​യി​ക വി​ക​സ​ന രം​ഗ​ത്ത് വ​യ​നാ​ടി​ന് മ​റ്റൊ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് മ​ര​വ​യ​ൽ ജി​ല്ലാ സ്റ്റേ​ഡി​യം. മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​നും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എ.​പി. ഹ​മീ​ദും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ ഭാ​ര​വാ​ഹി​ക​ളും മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. വൈ​ത്തി​രി​യി​ൽ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്ന ഓം​കാ​ര​നാ​ഥ​ന്‍റെ പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ന് ന​ൽ​കി​യ​ത്.

Tags : nattu vishesham Ampileri Indoor

Recent News

Up