x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി ജ​ൽസു​ര​ക്ഷാ പ​ദ്ധ​തി: ഭൂ​ഗ​ർ​ഭ ജ​ല​സ്ഥി​തി പ​ഠ​നം ന​ട​ത്തി


Published: February 21, 2026 06:19 AM IST | Updated: February 21, 2026 06:19 AM IST

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കു​നി​ക്കോ​ട് ഉ​ന്ന​തി പ​രി​സ​ര​ത്ത് ഭൗ​മ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ഗ​ർ​ഭ ജ​ല​സ്ഥി​തി പ​ഠ​നം ന​ട​ത്തു​ന്നു.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി തി​രു​നെ​ല്ലി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഉ​ന്ന​തി ജ​ൽ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് വി​വി​ധ ഉ​ന്ന​തി​ക​ളി​ൽ ഭൂ​ഗ​ർ​ഭ ജ​ല​സ്ഥി​തി പ​ഠ​നം ന​ട​ത്തി.

മൂ​ന്നു​വ​ർ​ഷം നീ​ളു​ന്ന ഉ​ന്ന​തി ജ​ൽ സു​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കു​നി​ക്കോ​ട്, നാ​ഗ​മ​ന, ദം​പ​ട്ട, മ​ധ്യ​പാ​ടി, അ​ഞ്ചു​പൊ​തി, കു​ന്നി​യൂ​ർ, എ​ട​യൂ​ർ​കു​ന്ന് ഉ​ന്ന​തി​ക​ളി​ലും നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മാ​യി​ക്ക​ര, മാ​ട​ക്കു​ന്ന്, അ​ബേ​ദ്ക​ർ മ​ണ​ലി​മൂ​ല, മാ​ട​പ്പു​ര, ഓ​ടാ​ൻ​കൊ​ല്ലി, കോ​ളൂ​ർ ഉ​ന്ന​തി​ക​ളി​ലു​മാ​ണ് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

ഓ​രോ പ്ര​ദേ​ശ​ത്തെ​യും ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ അ​വ​സ്ഥ​യും നീ​രൊ​ഴു​ക്ക് സം​ബ​ന്ധി​ച്ചും മ​ന​സി​ലാ​ക്കേ​ണ്ട​ത് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ ആ​സൂ​ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. ഭൗ​മ ശാ​സ്ത്ര​ജ്ഞ​നും നി​ല​ന്പൂ​ർ ഗ​വ. കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ. ഗോ​വി​ന്ദ​ൻ​കു​ട്ടി​യും സം​ഘ​വു​മാ​ണ് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കാ​രി​ത്താ​സ് ഇ​ന്ത്യ നാ​ഷ​ണ​ൽ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​റും കാ​ലാ​വ​സ്ഥാ​വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​വി.​ആ​ർ. ഹ​രി​ദാ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, തി​രു​നെ​ല്ലി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ,

സൊ​സൈ​റ്റി ടീം ​ലീ​ഡ​ർ ദീ​പു ജോ​സ​ഫ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ റോ​ബി​ൻ ജോ​സ​ഫ്, സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, നൂ​ൽ​പ്പു​ഴ പ്രോ​ജ​ക്ട് ഹെ​ഡ് കെ.​സി. ബി​ജു, ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ നീ​ര​ജ സു​രേ​ന്ദ്ര​ൻ, ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രാ​യ അ​ഷ്ജി​ൻ സ​ണ്ണി, ഒ.​പി. ജ​യ, നി​മി​ഷ മോ​ൻ​സി, ലി​ജ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Up