x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെങ്ങന്നൂർ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​ കെ​ട്ടി​ടം ഇ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും


Published: February 25, 2026 12:20 AM IST | Updated: February 25, 2026 12:20 AM IST

ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി.

ചെ​ങ്ങ​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ത​ണ​ലാ​യി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച കേ​ര​ള സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യു​ടെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ കേ​ന്ദ്രം ഇ​നി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ. അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കാ​ത്തി​രി​പ്പി​നു
വി​രാ​മം

2014ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ട പ​ദ്ധ​തി പ​ത്തു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നുശേ​ഷ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. മു​ൻ എം​എ​ൽ​എ പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 1.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​രം​ഭി​ച്ച നി​ർ​മാ​ണം പ​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​യ്ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, 2022ൽ ​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യും മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 90 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ ആ​കെ 2.4 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് മ​നോ​ഹ​ര​മാ​യ അ​ക്കാ​ദ​മി മ​ന്ദി​രം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക
സൗ​ക​ര്യ​ങ്ങ​ൾ

സ്വ​കാ​ര്യ കോ​ച്ചിം​ഗ് സെന്‍ററു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് 8322 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചു സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ. എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളും സ്മാ​ർ​ട്ട് ബോ​ർ​ഡു​ക​ളും സ​ഹി​തം. ലൈ​ബ്ര​റി​യും വാ​യ​ന​മു​റി​ക​ളും. ഫാ​ക്ക​ൽ​റ്റി റൂം, ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഓ​ഫീ​സ്, വി​ശാ​ല​മാ​യ ശു​ചി​മു​റി ബ്ലോ​ക്ക് എന്നി വയുണ്ട്.

എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്നും ഫ​ർ​ണീച്ച​റു​ക​ൾ​ക്കാ​യി 20 ല​ക്ഷം രൂ​പ​യും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 30 ല​ക്ഷം രൂ​പ​യും കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മി​ത​മാ​യ നി​ര​ക്കി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കു​ന്ന അ​ക്കാ​ദ​മി​യി​ൽ പ്ര​ധാ​ന​മാ​യും മൂ​ന്നുത​രം കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടാ​ല​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്, അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ്, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സ​മ​ഗ്ര സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വു​പ്പു​ക​ൾ ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പ് ആ​നു​കൂ​ല്യ​ങ്ങ ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​എ​എ​സ് മോ​ഹ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ഈ ​കേ​ന്ദ്രം വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും.

Tags : Minister R. Bindu nattuvishesham local news

Recent News

Up