x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് സ​ദ​സും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും


Published: February 23, 2026 05:39 AM IST | Updated: February 23, 2026 05:39 AM IST

കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് സ​ദ​സ് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം

കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് സ​ദ​സി​ന്‍റെ​യും പു​തി​യ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പാ​റ​മ്മ​ൽ കു​ഞ്ഞി​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന് ഇ​ന്ത്യ​യോ​ടു പ​റ​യാ​നു​ള്ള​ത്' എ​ന്ന വി​ഷ​യ​ത്തി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​ക്കാ​ര​നു​മാ​യ കെ.​പി.​എ​സ്. പ​യ്യ​ന​ടം പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ​ത​ല സ​ർ​ഗോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗം പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പി. ​ആ​തി​ര​യെ അ​നു​മോ​ദി​ച്ചു.

കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ മൂ​സ​ക്കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഇ​ഫ്ര അ​സീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ടി.​ രാ​ധാ​കൃ​ഷ്ണ​ൻ, ഷ​ബ്ന അ​ൻ​വ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബി​ന്ദു മാ​ത്യു, ചു​ള്ളി താ​ജു​ദ്ദീ​ൻ, അ​ന്പാ​ട്ട് ക​ദീ​ജ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശ​ശീ​ന്ദ്ര​ൻ, കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, പി.​നാ​രാ​യ​ണ​നു​ണ്ണി, കെ.​എം. വി​ജ​യ​കു​മാ​ർ, കെ.​എം.​ദാ​സ്, പി. ​വേ​ണു​ഗോ​പാ​ല​ൻ, പാ​റ​മ്മ​ൽ ഹം​സ, മ​ത്ത​ളി നാ​രാ​യ​ണ​ൻ, ജോ​മി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up