x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശോ​ധ​നാസം​ഘം സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​തെ മ​ട​ങ്ങി


Published: February 25, 2026 02:48 AM IST | Updated: February 25, 2026 02:48 AM IST

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പും​ക​രി​യി​ൽ വീ​ട്ടുകി​ണ​റ്റി​ൽ ഡീ​സ​ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ സം​ഘം സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​തെ മ​ട​ങ്ങി. ഹി​ന്ദു​സ്ഥാ​ൻ പ്ര​ട്രോ​ളി​യം സെ​യി​ൽ​സ് മാ​നേ​ജ​ർ നി​ഷാ​ദും സം​ഘ​വു​മാ​ണ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ സം​ഘ​ത്തി​ൽ വി​ശ്വാ​സം ഇ​ല്ലെ​ന്ന് വീ​ട്ട് ഉ​ട​മ​സ്ഥ​നും നാ​ട്ടു​കാ​രും ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. സാ​മ്പി​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം വി​ശ്വാ​സം ഇ​ല്ലെ​ന്ന് അ​റി​യ​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും പ​മ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​മ​വാ​യ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

സെ​യി​ൽ​സ് മാ​നേ​ജ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ അ​തൃ​പ്തി ഉ​ള്ള​തു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ​ക്ക് പ​രാ​തി ന​ൽ​കി പു​തി​യ പ​രി​ശോ​ധ​ന സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. പ​മ്പി​ൽ നി​ല​വി​ലു​ള്ള ഡീ​സ​ൽ വി​റ്റു​തീ​ർ​ത്ത് പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കാ​തെ പെ​ട്രോ​ൾ മാ​ത്രം വി​ല്പ​ന ന​ട​ത്തും. ടാ​ങ്കി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ഡീ​സ​ൽ കൂ​ടി പു​റ​ത്തെ​ടു​ത്ത് ടാ​ങ്കി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തും. സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ഡീ​സ​ലി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചാ​ൽ ടാ​ങ്ക് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

സം​യു​ക്ത തീ​രു​മാ​ന​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് ഇ​ന്നു ത​ന്നെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. പ​മ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ത​മ്മി​ൽ അ​ഭി​പ്ര​യ വി​ത്യാ​സം വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് അം​ഗം ഷ​മീ​ന ടീ​ച്ച​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

Tags : The testing nattuvishesham local news

Recent News

Up