കൊച്ചനാകുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യ സെമിനാർ ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മ: കൊച്ചനാകുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാറും സൗജന്യ വൈദ്യ പരിശോധനയും നടന്നു. പ്രഫ. സോമൻപിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സോമൻ പിള്ളയുടെ കുടുംബാംഗങ്ങളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാന്പ് നടത്തിയത്.
സോമൻപിള്ളയുടെ ഭാര്യ ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. സുധാകരപ്പണിക്കർ അധ്യക്ഷത വഹിച്ചു. ഡോ.എസ്. ജയകൃഷ്ണൻ, ഡോ.എസ്. രാജ് കൃഷ്ണൻ, ഡോ.എം.ആർ. രശ്മി, ഡോ. മാനസ കൃഷ്ണ, ശ്യാമളാംഗൻനായർ എന്നിവർ പ്രസംഗിച്ചു.