x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ളം പി​​ന്നോ​​ട്ടു പോ​​യി: കെ.​​ജെ. ജോ​​ര്‍​ജ്


Published: February 25, 2026 12:52 AM IST | Updated: February 25, 2026 12:52 AM IST

പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യ​​ത്തെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ക​​ര്‍​ണാ​​ട​​ക മ​​ന്ത്രി​​ കെ.​​ജെ. ജോ​​ര്‍​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ന്നു.

മാ​​ര്‍​ക്‌​​സി​​സ്റ്റ് ഭ​​ര​​ണ​​ത്തി​​ല്‍ കേ​​ര​​ളം പി​​ന്നോ​​ട്ടു പോ​​യെ​​ന്നും കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യ വി​​ക​​സ​​ന​​ങ്ങ​​ള്‍ കോ​​ണ്‍​ഗ്ര​​സ് ഗ​​വ​​ണ്‍​മെ​​ന്‍റു​​ക​​ളു​​ടെ കാ​​ല​​ത്തു​​ണ്ടാ​​യ​​താ​​ണെ​​ന്നും ക​​ര്‍​ണാ​​ട​​ക മ​​ന്ത്രി​​യും എ​​ഐ​​സി​​സി നി​​രീ​​ക്ഷ​​ക​​നു​​മാ​​യ കെ.​​ജെ. ജോ​​ര്‍​ജ്. പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യ​​ത്തെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

ദേ​​ശീ​​യ പാ​​ത​​യെ ആ​​ദ്യം എ​​തി​​ര്‍​ത്ത​​വ​​ര്‍ ഇ​​പ്പോ​​ഴാ​​ണ് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ല്‍ യു​​വാ​​ക്ക​​ള്‍​ക്കു തൊ​​ഴി​​ല്‍ ല​​ഭി​​ക്കു​​ന്നി​​ല്ല. ഇ​​തു​​മൂ​​ലം യു​​വാ​​ക്ക​​ള്‍ നാ​​ടു​​വി​​ടു​​ക​​യാ​​ണ്. ഇ​​തി​​നെ​​ല്ലാം പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക​​ണ​​മെ​​ങ്കി​​ല്‍ യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ര​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Tags : K.J. George nattuvishesham local news

Recent News

Up