x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യം​പാ​റ​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു


Published: February 25, 2026 02:13 AM IST | Updated: February 25, 2026 02:13 AM IST

വാ​ണി​യം​പാ​റ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ കാ​ർ.

പ​ട്ടി​ക്കാ​ട്. ദേ​ശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ നെ​ൻ​മാ​റ സ്വ​ദേ​ശി​ക്കു പ​രി​ക്കേ​റ്റു. അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​ൻ വാ​ഹ​ന​ത്തി​നു തീ​പി​ടി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​പോ​യ കാ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

മേ​ൽ​പ്പാ​ത നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി​വ​ച്ചി​ട്ടു​ള്ള സ്ലാ​ബു​ക​ളി​ൽ ഇ​ടി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ സ​നി​ൽ വാ​ണി​യം​പാ​റ പ​റ​ഞ്ഞു.

Tags : Car overturns after nattuvishesham local news

Recent News

Up