x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​തി​രേ വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ


Published: February 25, 2026 12:10 AM IST | Updated: February 25, 2026 12:10 AM IST

അമ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പി​ഴ​വി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​തി​രേ വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ.

ക​ത്രി​ക ത​ങ്ങ​ൾ വ​യ​റ്റി​നു​ള്ളി​ൽ​വെ​ച്ചെ​ന്ന രീ​തി​യി​ലു​ള്ള റി​പ്പോ​ർ​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റേതെ​ന്നു ഓ​പ്പ​റേ​ഷ​നു വി​ധേ​യ​മാ​യ പു​ന്ന​പ്ര പ​ത്തി​ൽ​ച്ചി​റ ഉ​ഷാ ജോ​സ​ഫി​ന്‍റെ മ​ക​ൻ ഷി​ബി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​രു​മി​ല്ല. ഡോ​ക്ട​ർ ചെ​യ്ത കു​റ്റം ഡോ​ക്ട​ർ ഏ​റ്റെ​ടു​ക്ക​ണം. ന​ഴ്സി​നെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു കാ​ര്യ​മി​ല്ല. കു​റ്റ​ക്കാ​ർ​ക്ക് ആ​രോ​ഗ്യവ​കു​പ്പ് ക്ലീ​ൻ ചീ​ട്ട് ന​ൽ​കു​ന്ന അ​വ​സ്ഥ​യാ​ണ്.

അ​തേസ​മ​യം, ഉ​ഷ​യു​ടെ വ​യ​റ്റി​ൽ അഞ്ചു വ​ർ​ഷ​മാ​യി ഇ​രു​ന്ന ക​ത്രി​ക​യു​ടെ മു​റി​വി​ൽനി​ന്നാ​ണ് മൂ​ത്ര​ത്തി​ൽ ക​ല്ലു​ണ്ടാ​യതിനും ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​യ ര​ക്ത​സ്ര​വ​ത്തി​നും കാ​ര​ണ​മെ​ന്നു ക​ത്രി​ക പു​റ​ത്തെ​ടു​ത്ത അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​താ​യി ഉ​ഷാ ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ ഡെ​യ്സി ബ​ന്നി പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഉ​ഷ​യ്ക്കു മൂ​ത്ര​ത്തി​ൽ ക​ല്ലു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ടാ​ണ് ഇ​ട​യ്ക്കി​ട​ക്കു വേ​ദ​ന വ​ന്നി​രു​ന്നതെ​ന്നും 50 വ​ർ​ഷം ക​ത്രി​ക ഉ​പ​ക​ര​ണ​മി​രു​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നു 2021ൽ ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗൈ​ന​ക് മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ല​ളി​താം​ബി​ക​യു​ടെ പ്ര​തി​ക​ര​ണം ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.

ഉ​ഷ​യു​ടെ ബ​ന്ധു​ക്ക​ൾ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ. ​ല​ളി​താം​ബി​ക പു​രു​ഷോ​ത്ത​മ​നെ പ്ര​തിചേ​ർ​ത്ത് പോ​ലീ​സ് കേ​സെടു​ത്തി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ.​ ജെ. ഷാ​ഹി​ദ, ന​ഴ്സ് പി.​എ​സ്. ധ​ന്യ എ​ന്നി​വ​ർ ഇ​പ്പോ​ൾ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

ഡോ. ​ഷാ​ഹി​ദ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. നഴ്സ് ധ​ന്യ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും. ഈ ​ക​ഴി​ഞ്ഞ 18ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ യൂ​റോ​ള​ജി​സ്റ്റ് ഡോ. ​നാ​സ​റി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം സ്വ​കാ​ര്യ ലാ​ബി​ൽ സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് അഞ്ചു കൊ​ല്ല​മാ​യി വ​യ​റ്റി​ൽ ക​ത്രി​ക ഇ​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​നി ഒ​രു സ​ർ​ജ​റി​ക്കു ഭ​യ​മാ​ണെ​ന്ന് ഉ​ഷ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റം ലോ​ക​മ​റി​ഞ്ഞ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​മാ​യി ബ​ന്ധ​പ്പെ​ട്ടു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ക​ത്തു ന​ൽ​കി.

Tags : Relatives of housewife nattuvishesham local news

Recent News

Up