എൻസിഡിസിയുടെ പുരസ്കാരം സഹകരണസംഘം രജിസ്ട്രാർ സജിത്ത് ബാബുവിൽനിന്ന് തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ ചേർന്ന് ഏറ്റുവാങ്ങുന്നു.
തൃശൂർ: കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സഹകരണവികസന കോർപറേഷന്റെ (എൻസിഡിസി) പ്രാഥമിക കാർഷികവായ്പാ സഹകരണസംഘം വിഭാഗത്തിൽ കേരളത്തിലെ മികച്ച രണ്ടാമത്തെ ബാങ്കായി തൃശൂർ സർവീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.
എൻസിഡിസി റീജണൽ ഡയറക്ടർ കെ.എൻ. ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണസംഘം രജിസ്ട്രാർ സജിത്ത് ബാബുവിൽനിന്ന് ബാങ്ക് പ്രതിനിധികളായ എം.കെ. കണ്ണൻ, വി. ശശിധരൻ, പി.എസ്. സനോജ്, എൻ.വി. ബിനു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Tags : Thrissur Cooperative Bank