x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ​മ​ഴ ത​ണു​പ്പി​ച്ചു; ഉ​ള്ളി​ൽ തീ​യു​മാ​യി ക​ർ​ഷ​ക​ർ


Published: February 22, 2026 11:44 PM IST | Updated: February 22, 2026 11:44 PM IST

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ നി​ലം​പ​റ്റി​യ നെ​ടു​മു​ടി മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ വി​ള​വെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ൾ.

ച​മ്പ​ക്കു​ളം: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത വേ​ന​ൽ മ​ഴ വ​ര​ണ്ടു​ണ​ങ്ങി​യ മ​ണ്ണി​നും പ്ര​കൃ​തി​ക്കും കു​ളി​ർ​മ പ​ക​ർ​ന്ന​പ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ആ​ധി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ മി​ക്ക ഇ​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റോ​ടു​കൂ​ടി മ​ഴ പെ​യ്തി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട മ​ഴ​യ​ത്ത് കു​ട്ട​നാ​ട്ടി​ലെ കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണ​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വി​ത ക​ഴി​ഞ്ഞ് 100-110 ദി​വ​സ​ങ്ങ​ളാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും. 120 ദി​വ​സ​ങ്ങ​മാ​കു​മ്പോ​ൾ കൊ​യ്ത്ത് ന​ട​ത്തേ​ണ്ട പാ​ട​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും.

ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ കൊ​യ്ത്താ​രം​ഭി​ച്ചു. കൊ​യ്യാ​ൻ പാ​ക​മാ​യി നി​ല്ക്കു​ന്ന നെ​ൽ​ച്ചെ​ടി മ​ഴ പെ​യ്യു​മ്പോ​ൾ നി​ലം​പ​തി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. നെ​ൽ​ച്ചെ​ടി വീ​ണാ​ൽ വി​ള​വി​ന്‍റെ പ​കു​തി പോ​ലും കൊ​യ്തെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൂ​ടാ​തെ കൊ​യ​ത്തു യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കൊ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ക​യും ചെ​യ്യും.

മ​ഴ പെ​യ്ത് ക​ണ്ട​ത്തി​ൽ സം​ഭ​രി​ക്ക​പ്പെ​ടു​ന്ന വെ​ള്ളം നെ​ൽ​ച്ചെ​ടി​ക​ൾ വീ​ഴു​ന്ന​തോ​ടെ ഒ​ഴു​കി മാ​റാ​ൻ ബു​ദ്ധി​മു​ട്ടാ​കും. ഇ​ത് യ​ഥാ​സ​മ​യം യ​ന്ത്ര​മി​റ​ക്കി കൊ​യ്ത്ത് ന​ട​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. അ​തോ​ടൊ​പ്പം ഈ​ർ​പ്പ​മു​ള്ള​തി​നാ​ൽ വീ​ണു കി​ട​ക്കു​ന്ന ക​തി​ർ​മ​ണി​ക​ൾ കി​ളി​ർ​ക്കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ പ​ല വ​ർ​ഷ​ങ്ങ​ളി​ലും മി​ക​ച്ച വി​ള​വു​ണ്ടാ​യി​ട്ടും വേ​ന​ൽ മ​ഴ​മൂ​ലം യ​ഥാ​സ​മ​യം കൊ​യ്തെ​ടു​ക്കാ​നാ​വാ​തെ പോ​യ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ നെ​ൽ ക​ർ​ഷ​ക​ർ​ക്ക് വേ​ന​ൽ​മ​ഴ ആ​ശ​ങ്ക​യു​ടെ നാ​ളു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

Tags : Summer rains nattuvishesham local news

Recent News

Up