കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച തണ്ണീർകുടം പദ്ധതിയുടെ ഉദ്ഘാടനം ഹോളിക്രോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്
കൊട്ടിയം: കൊടുംചൂടിൽ പക്ഷികൾക്ക് ആശ്വാസമേകാൻ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുമായി കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. പദ്ധതിയുടെ ഉദ്ഘാടനം ഹോളിക്രോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേലിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വൈ. ജൂഡിത്ത് ലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ വൈ.സാബു ബോധവത്കരണം നൽകി.
വരും ദിവസങ്ങളിൽ സ്കൂൾ പരിസരത്തും കേഡറ്റുകളുടെ വീടുകളിലും പക്ഷികൾക്കായി മൺപാത്രങ്ങളിൽ കുടിനീർ ഒരുക്കും. സ്റ്റേറ്റ് എസ്പിസി ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട സീനിയർ കേഡറ്റ് ഐനാശ്രീയാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജോയൽ മേരി,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജിസ്മി ഫ്രാങ്ക്ലിൻ,എയ്ഞ്ചൽ മേരി,അനില,ഡി.ഐ രമ്യ, പിടിഎ വൈസ് പ്രസിഡന്റ് പ്രിയ,ഓഫീസ് സ്റ്റാഫ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam