x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ൻ മ​രി​ച്ചു


Published: February 21, 2026 10:05 PM IST | Updated: February 21, 2026 10:05 PM IST

ബ​ദി​യ​ടു​ക്ക: നെ​ല്ലി​ക്ക​ട്ട​യി​ൽ കാ​റും ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ൻ മ​രി​ച്ചു.

നെ​ല്ലി​ക്ക​ട്ട​യി​ലെ ഷം​സു​ദീ​ൻ പൈ​ക്ക (68) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൻ സ​ൽ​മാ​ൻ ഫാ​രി​സി​നെ (22) ചെ​ങ്ക​ള​യി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​സ​ർ​ഗോ​ഡ് നി​ന്ന് പു​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. മ​ക​നു​മാ​യി കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഷം​സു​ദീ​ൻ. മ​ക​നാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പാ​ടേ ത​ക​ർ​ന്ന കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഏ​റെ​ക്കാ​ലം സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ഷം​സു​ദീ​ൻ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​ത്. ഭാ​ര്യ: റ​ഹീ​മ. മ​റ്റു മ​ക്ക​ൾ: റാ​ഷി​ദ്, അ​റ​ഫാ​ത്ത്, സ​ഹ​ദ്, ഫാ​ത്തി​മ.

Tags : Karnataka RTC bus Car passenger dies collide

Recent News

Up