x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പട്ടാപ്പകൽ പുലിക്കൂട്ടം ഇറങ്ങി ഏഴ് ആടുകളെ കൊന്നു; ജനങ്ങൾ ഭീതിയിൽ


Published: February 22, 2026 06:10 AM IST | Updated: February 22, 2026 06:10 AM IST

പാ​ല​ക്ക​യം: നി​ര​വ് വാ​ക്കോ​ട​നി​ൽ പു​ലി​ക്കൂ​ട്ടം ഇ​റ​ങ്ങി വീ​ടി​നു തൊ​ട്ട​ടു​ത്ത് പ​റ​മ്പി​ൽ മേ​ഞ്ഞി​രു​ന്ന ആ​ക്കാ​മ​റ്റ​ത്തി​ൽ ത​ങ്ക​ച്ച​ന്‍റെ ഏഴ് ആ​ടു​ക​ളെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചുമ​ണി​യോ​ടെ ആ​ക്ര​മി​ച്ച് കൊ​ന്നു. അഞ്ച് ആ​ടു​ക​ളു​ടെ ജ​ഡം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു കി​ട്ടി. മ​റ്റ് ര​ണ്ടെ​ണ്ണ​ത്തി​നെ പു​ലി​ക​ൾ പി​ടി​ച്ചു​വ​ലി​ച്ച് കൊ​ണ്ടു​പോ​യി.

ഒ​രു​കൂ​ട്ടം പു​ലി​ക​ൾ ഒ​രു​മി​ച്ച് ആ​ക്ര​മി​ച്ചാ​ണ് ഇ​ത്ര​യും ആ​ടു​ക​ളെ കൊ​ന്ന​തെ​ന്നും അ​തി​നു​ശേ​ഷം വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട് ആ​ടു​ക​ളെ പു​ലി​ക​ൾ എ​ടു​ത്തു​കൊ​ണ്ടുപോ​യ​തെന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തു പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ച് അ​ക്ര​മ​കാ​രി​ക​ളാ​യ പു​ലി​ക​ളെ പി​ടി​ച്ച് മൃ​ഗ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ന്നം​കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​റ്റ്സ​ൺ തൂ​ക്കു​പ​റ​മ്പി​ൽ, ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി പൂ​വ​ത്തി​ങ്ക​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ, ജോ​സ് പ​താ​ലി​ൽ, മൈ​ക്കി​ൾ കു​ഞ്ഞൂ​ഞ്ഞ്, സ​ച്ചു ജോ​സ​ഫ് എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ആ​ടു​ക​ളെ കി​ട്ടി​യി​ല്ലാ​യി​രു​ന്നു എ​ങ്കി​ൽ തീ​ർ​ച്ച​യാ​യും പു​ലി​ക​ൾ മ​നു​ഷ്യ​രെ ആ​ക്ര​മി​ച്ചു കൊ​ന്നേ​നെ എ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന വി​ധം വ​നം-​വ​ന്യ​ജീ​വി നി​യ​മ​ങ്ങ​ൾ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​ണ് എ​ന്ന് ഉ​റ​പ്പു​ത​രു​ന്ന​വ​ർ​ക്കുമാ​ത്ര​മേ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യോ​ര ക​ർ​ഷ​ക​ർ വോ​ട്ട് ചെ​യ്യു​ക​യു​ള്ളൂ എ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

Tags : nattu vishesham pack of tigers broad daylight

Recent News

Up