x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് മി​ഷ​ൻ: ജി​ല്ല​യി​ൽ 23,372 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി


Published: February 24, 2026 02:08 AM IST | Updated: February 24, 2026 02:08 AM IST

ക​ണ്ണൂ​ർ: ലൈ​ഫ് മി​ഷ​ൻ സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ 2017 മു​ത​ൽ ഇ​തു​വ​രെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 23,372 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​തു​വ​രെ ആ​കെ 26,046 വീ​ടു​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ ബാ​ക്കി 2674 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ൽ ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​രും ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രും ഉ​ൾ​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്ത് അ​ഞ്ച് ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ക്കും

‘മ​ന​സോ​ടി​ത്തി​രി മ​ണ്ണ്' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 280 സെ​ന്‍റ് ഭൂ​മി വാ​ഗ്ദാ​നം ല​ഭി​ക്കു​ക​യും അ​തി​ൽ 265 സെ​ന്‍റ് ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ല​ഭ്യ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ബാ​ക്കി വ​രു​ന്ന 15 സെ​ന്‍റ് ഭൂ​മി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വാ​ഗ്ദാ​നം ല​ഭി​ച്ച​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ച്ചു വ​രു​ന്നു. 11 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ചി​റ്റി​ല​പ്പി​ള്ളി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി വ​ഴി ഭൂ​മി വാ​ങ്ങു​ന്ന​തി​നു​ള്ള ആ​നു​കൂ​ല്യ​വും ന​ല്കി​യി​ട്ടു​ണ്ട്.

Tags : Life Mission nattuvishesham local news

Recent News

Up