x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ​ പ്ര​ഖ്യാ​പ​നം: മി​ലി​ന്ദ് സോ​മ​ന്‍റെ ഹി​ൽ ഹൈ​വേ റ​ൺ ആ​വേ​ശ​മാ​യി


Published: February 22, 2026 10:48 PM IST | Updated: February 22, 2026 10:48 PM IST

മി​ലി​ന്ദ് സോ​മ​ൻ ന​യി​ക്കു​ന്ന ഹി​ൽ ഹൈ​വേ റ​ൺ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

ക​ട്ട​പ്പ​ന: ബോ​ളി​വു​ഡ് താ​ര​വും വി​ഖ്യാത ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​നു​മാ​യ മി​ലി​ന്ദ് സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ട്ടി​ക്കാ​നം മു​ത​ൽ ച​പ്പാ​ത്തുവ​രെ സം​ഘ​ടി​പ്പി​ച്ച "ഹി​ൽ ഹൈ​വേ റ​ൺ' ഹൈ​റേ​ഞ്ചി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ടംപി​ടി​ച്ചു.

കി​ഫ്ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ന്ന ഹി​ൽ ഹൈ​വേ റ​ൺ കു​ട്ടി​ക്കാ​നം മ​രി​യ​ൻ​ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. കു​ട്ടി​ക്കാ​നം മു​ത​ല്‍ ച​പ്പാ​ത്തുവ​രെ​യു​ള്ള 20 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് മി​ലി​ന്ദ് ഓ​ടി​യ​ത്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച റ​ണ്ണി​ൽ ന​ഗ്ന​പാ​ദ​നാ​യാ​ണ് മി​ല​ന്ദ് സോ​മ​ൻ ഇ​ത്ര​യും ദൂ​രം പി​ന്നി​ട്ട​ത്.

മ​ന്ത്രി റോ​ഷി​യും ഹി​ൽ ഹൈ​വേ റ​ണ്ണി​ൽ പ​ങ്കാ​ളി​യാ​യി. ച​പ്പാ​ത്തുവ​രെ ഓ​ടി​യശേ​ഷം തു​റ​ന്ന ജീ​പ്പി​ല്‍ ഇ​ടു​ക്കി ക​വ​ലവ​രെ മി​ലി​ന്ദ് സ​ഞ്ച​രി​ച്ചു. ച​പ്പാ​ത്തി​ൽനി​ന്ന് തു​റ​ന്ന വാ​ഹ​നം ഓ​ടി​ച്ച​ത് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ആ​യി​രു​ന്നു. ക​ട്ട​പ്പ​ന ഇ​ടു​ക്കി ക​വ​ല മു​ത​ൽ ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ മി​നി സ്റ്റേ​ഡി​യംവ​രെ വീ​ണ്ടും റ​ണ്‍ തു​ട​ർ​ന്നു. ഹി​ൽ ഹൈ​വേ റ​ണ്ണി​ന്‍റെ സ​മാ​പ​ന​വും മ​ല​യോ​ര ഹൈ​വേ പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈനാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്, മു​ൻ എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ, അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​മ്പി നാ​രാ​യ​ണ​ൻ, വി​വി​ധ രാ​ഷ്‌ട്രീയ ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​വി. വ​ർ​ഗീ​സ്, വി.​ആ​ർ. ശ​ശി, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​ർ​ജ്, കി​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം. ​അ​ശോ​ക്‌കു​മാ​ർ, കി​ഫ്ബി ടീം ​ലീ​ഡ​ർ പി.​ആ​ർ. മ​ഞ്ജു​ഷ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - കാ​യി​കരം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് റ​ൺ സം​ഘ​ടി​പ്പി​ച്ച​ത്. പൂ​ര്‍​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

കാ​യി​കതാ​ര​ങ്ങ​ൾ, സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, വ​നി​താ ബൈ​ക്ക് റൈ​ഡ​ര്‍​മാ​ര്‍, സൈ​ക്ലിം​ഗ് റൈ​ഡേ​ഴ്സ്, സ്കേ​റ്റിം​ഗ് സം​ഘാം​ഗ​ങ്ങ​ൾ, ബു​ള്ള​റ്റ് റൈ​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ൾ​പ്പ​ടെ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഹി​ൽ ഹൈ​വേ റ​ണ്ണി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

ജി​ല്ല​യി​ല്‍ കു​ട്ടി​ക്കാ​നം മു​ത​ല്‍ പു​ളി​യ​ന്‍​മ​ല വ​രെ 0. 050 കി​ലോ​മീ​റ്റ​റി​ലാ​ണ് മ​ല​യോ​ര ഹൈവേ. 2017ല്‍ 235 ​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ​കി​ഫ്ബി ഹി​ൽ​വേ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി കു​ട്ടി​ക്കാ​നം മു​ത​ല്‍ ചാ​പ്പ​ത്തുവ​രെ​യു​ള്ള ഭാ​ഗ​വും തു​ട​ര്‍​ന്ന്

തൊ​ട്ട​ടു​ത്ത മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ച​പ്പാ​ത്ത് മു​ത​ല്‍ ക​ട്ട​പ്പ​ന വ​രെ​യു​ള്ള ഭാ​ഗ​വും പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ട്ട​പ്പ​ന അ​മ്പ​ല​ക്ക​വ​ല മു​ത​ല്‍ പു​ളി​യ​ന്‍​മ​ല വ​രെ​യു​ള്ള​താ​ണ് നാ​ലാം ഘ​ട്ടം. ആ​ധു​നി​ക സാ​ങ്കേ​തി​കവി​ദ്യ​യോ​ടു കൂ​ടി​യ ബി​എം​ ബി​സി നി​ല​വാ​ര​ത്തി​ല്‍ ഒ​ൻ​പ​തു മീ​റ്റ​ര്‍ വീ​തി​യി​ല്‍ ടാ​റിം​ഗും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 1.50 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഐ​റി​ഷ് ഓ​ട​യു​മാ​യി​ട്ടാ​ണ് റോ​ഡ് നി​ര്‍​മാ​ണം. റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ടൈ​ല്‍ വി​രി​ക്ക​ല്‍, ഡ്രൈ​നേ​ജ് സം​വി​ധാ​നം, ക​ലു​ങ്ക് നി​ര്‍​മാ​ണം, സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം, റോ​ഡ് മാ​ര്‍​ക്കിം​ഗ്, ട്രാ​ഫി​ക് സേ​ഫ്റ്റി വ​ര്‍​ക്കു​ക​ള്‍, ബ​സ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Malayala Highway nattuvishesham local news

Recent News

Up