x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ


Published: February 25, 2026 01:18 AM IST | Updated: February 25, 2026 01:18 AM IST

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ട​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ​സ്. ശ്രീ​ക​ല​യെ വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​നി​ടെ പ്ര​സി​ഡ​ന്‍റ് സി.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​ന​വും പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി മോ​ഹ​ൻ​ദാ​സ് ക​ര​ട് പ​ദ്ധ​തി​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി. ​മ​ഞ്ജു​ള, അം​ബി​ക ടീ​ച്ച​ർ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, ഐ. ​ഷം​സു​ദീ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി. ​ക​ണ്ണ​ൻ, പി. ​ഗം​ഗാ​ധ​ര​ൻ, വി. ​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ, സു​നി​ൽ ചു​വ​ട്ടു​പാ​ടം, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ഗം​ഗാ​ധ​ര​ൻ, കെ. ​കു​മാ​ര​ൻ, ആ​സൂ​ത്ര​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഐ. ​അ​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ബി​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ര​ട് പ​ദ്ധ​തി രേ​ഖ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് അം​ഗീ​കാ​രം ന​ൽ​കി.

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ​ന്യു അ​വാ​ർ​ഡ് ജേ​താ​വ് വ​ട​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ​സ്. ശ്രീ​ക​ല​യെ അ​ഭി​ന​ന്ദി​ച്ചു.

Tags : Development seminar nattuvishesham local news

Recent News

Up