x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ള​ത്ത് പ്ര​വാ​സി​യു​ടെ വീ​ട് കൊ​ള്ള​യ​ടി​ച്ച കേ​സ്: ത​മി​ഴ്നാ​ട് സം​ഘ​ത്തി​ലെ രണ്ടുപേ​ർ പി​ടി​യി​ൽ


Published: February 22, 2026 04:03 AM IST | Updated: February 22, 2026 04:03 AM IST

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്തെ പ്ര​വാ​സി​യു​ടെ വീ​ട് കൊ​ള്ള​യ​ടി​ച്ച് 51.5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ കു​പ്ര​സി​ദ്ധ ക​വ​ര്‍​ച്ചാസം​ഘ​മാ​യ തി​രു​ക്കു​റം​ഗു​ഡി സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​ന​ല്‍​വേ​ലി ന​മ്പി​ത​ലൈ​വ​ന്‍ പ​ട്ട​യം ഇ​സ​ക്കി രാ​ജ(28), സ​ഹോ​ദ​ര​ന്‍ ന​മ്പി​രാ​ജ(23) എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ പാ​ള​യം​കോ​ട്ട​യി​ല്‍നി​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ല്‍ ഇ​സ​ക്കി ര​മേ​ശ്, ഗ​ണേ​ഷ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച പി​ടികൂ​ടി​യി​രു​ന്നു. വാ​ട​ക​യ്ക്കെ​ടു​ത്ത സ്വി​ഫ്റ്റ് ഡി​സ​യ​ര്‍ കാ​റി​ല്‍ ഒ​എ​ല്‍​എ​ക്‌​സ് സെ​ര്‍​ച്ച് ചെ​യ്ത് വി​ൽ​ക്കാ​ന്‍ ഇ​ട്ടി​രി​ക്കു​ന്ന അ​തേ മോ​ഡ​ല്‍ കാ​റി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് ക​വ​ര്‍​ച്ച​യ്ക്കി​റ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നാ​ല് വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ നി​ർ​മി​ച്ചാ​ണ് കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

ജ​നു​വ​രി 29ന് ​വൈ​കു​ന്നേ​രം ക​വ​ര്‍​ച്ച​യ്ക്കാ​യി പു​റ​പ്പെ​ട്ട തി​രു​ക്കു​റം ഗു​ഡി സം​ഘം അ​ട​ഞ്ഞുകി​ട​ന്ന പ​ന്ത​ളം കൈ​പ്പു​ഴ സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ഗേ​റ്റ് ചാ​ടിക്ക​ട​ന്ന് മു​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്താണ് അ​ല​മാ​ര​ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 51.5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന​ത്.

കൃ​ത്യ​ത്തി​നുശേ​ഷം ക​ര്‍​ണാ​ട​ക വ്യാ​ജ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ലേ​റ്റ് ഫി​റ്റ് ചെ​യ്ത് ക​ര്‍​ണാ​ട​ക ഉ​ടു​പ്പി​യി​ലെ​ത്തി പ്ര​വാ​സി​യു​ടെ വീ​ടിന്‍റെ​ മു​ന്‍​വ​ശ​ത്തെ പ്ര​ധാ​ന വാ​തി​ല്‍ ത​ക​ര്‍​ത്ത് ക​യ​റി 70 പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​ന്പ​തു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു. തു​ട​ര്‍​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തി കൊ​ല്ലം കു​മ്പ​ള​ത്തും സ​മാ​നരീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യശേ​ഷം ക​വ​ര്‍​ച്ചാ മു​ത​ലു​ക​ളു​മാ​യി തി​രി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി. സ്വി​ഫ്റ്റ് കാ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കുശേ​ഷം അ​ടു​ത്ത പ​ണി​ക്ക് ക​ച്ച​മു​റു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ദ്യ അ​റ​സ്റ്റ്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദിന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ടൂ​ര്‍ ഡി​വൈ​എ​സ്പി വി.എ​സ്. പ്ര​ദീ​പ്കു​മാ​ര്‍, പ​ന്ത​ളം എ​സ്എ​ച്ച്ഒ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്ഐ യു.വി. വി​ഷ്ണു, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ റ്റി.എ​സ്. അ​നീ​ഷ്, എ​സ്. അ​ന്‍​വ​ര്‍​ഷ, ആ​ര്‍. ര​ഞ്ജി​ത്, നി​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പ​ടി​കൂ​ടി​യ​ത്. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up