x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​പ​ട്ടി​ക: അ​ന്തി​മ പ​ട്ടി​ക​യാ​യി ജി​ല്ല​യി​ൽ 36,15,970 വോ​ട്ട​ർ​മാ​ർ


Published: February 22, 2026 05:12 AM IST | Updated: February 22, 2026 05:12 AM IST

എ​സ്ഐ​ആ​ർ അ​ന്തി​മ വോ​ട്ട​ർപ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്‌ട​റു​ടെ വാ​ർ​ത്താ സ​മ്മേ​ള​നത്തിൽനിന്ന്.

ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ലം തി​രൂ​ർ

മ​ല​പ്പു​റം: തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ന്തി​മ വോ​ട്ട​ർപ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്‌ട​ർ വി.​ആ​ർ. വി​നോ​ദ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 36,15,970 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 18,10,627 പേ​ർ പു​രു​ഷ​ൻ​മാ​രും 18,05,303 സ​ത്രീ​ക​ളും 40 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്.

ഡി​സം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട സ​മ്മ​തി​ദാ​യ​ക​രു​ടെ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് അ​ന്തി​മ വോ​ട്ട​ർപ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 32,38,452 ആ​യി​രു​ന്നു. ഇ​തി​ൽ 16,35,245 പു​രു​ഷ​ൻ​മാ​രും 16,03,165 സ്ത്രീ​ക​ളും 42 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ആ​യി​രു​ന്നു. അ​ന്തി​മ പ​ട്ടി​ക​യി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ര​ട് പ​ട്ടി​ക പ്ര​കാ​രം 8,755 പേ​രാ​യി​രു​ന്നു പ്ര​വാ​സി വോ​ട്ട​ർ​മാ​ർ. അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ത് 39,501 ആ​ണ്. 18-19​നും ഇ​ട​യി​ലു​ള്ള വോ​ട്ട​ർ​മാ​ർ ക​ര​ട് പ​ട്ടി​ക​യി​ൽ 6,281 ആ​യി​രു​ന്നു. അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ത് 1,07,290 ആ​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ആ​കെ 3,682 പോ​ളിം​ഗ് സ്റ്റേ​ഷ​നാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ 2,898 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. 2,605 പേ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്നു നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 304 പേ​ർ മ​ര​ണ​പ്പെ​ട്ട​വ​രും 12 പേ​ർ മ​റ്റു രാ​ഷ്ട്ര​ങ്ങ​ളി​ൽ പൗ​ര​ത്വം നേ​ടി​യ​വ​രു​മാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ താ​മ​സം മാ​റി​യ​വ​രോ ആ​യ ആ​ളു​ക​ളാ​ണ്.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് തി​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 2,52,575 വോ​ട്ട​ർ​മാ​രാ​ണ് തി​രൂ​രി​ലു​ള്ള​ത്. 1,99,217 വോ​ട്ട​ർ​മാ​രു​ള്ള ഏ​റ​നാ​ടാ​ണ് ഏ​റ്റ​വും കു​റ​വ് പേ​രു​ള്ള​ത്. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക, സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റിൽ ​പ​രി​ശോ​ധി​ക്കാം.

ഇ​ല​ക്‌ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും ബ​ന്ധ​പ്പെ​ട്ട ബി​എ​ൽ​ഒ, വി​ല്ലേ​ജ് ഓ​ഫീ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ക​ർ​പ്പു​ക​ൾ ല​ഭി​ക്കും. അം​ഗീ​കൃ​ത രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​ല​ക്‌ടറൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ൽനി​ന്നു പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് ല​ഭി​ക്കു​മെ​ന്ന് ക​ള​ക്‌ട​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up