x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി ഇ​ടു​ക്കി​ക്കാ​രെ എ​ല്‍​ഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു: വി.​ഡി. സ​തീ​ശ​ന്‍


Published: February 24, 2026 12:00 AM IST | Updated: February 24, 2026 12:00 AM IST

നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ തോ​ളി​ലേ​റ്റി വേ​ദി​യി​ലെ​ത്തി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി ഇ​ടു​ക്കി​ക്കാ​രെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പു​തു​യു​ഗ​യാ​ത്ര​യ്ക്ക് നെ​ടു​ങ്ക​ണ്ട​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ട്ട​പ്പ​ന​യി​ല്‍ നേ​രി​ട്ടെ​ത്തി 18,000 കോ​ടി രൂ​പ​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ത് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ക്കി.

ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രോ​ടും ഇ​തേ ന​യ​മാ​ണ് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​ത്. ക​രി​നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ച് ക​ര്‍​ഷ​ക​രെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്നും സി​എ​ച്ച്ആ​ര്‍ വ​ന​ഭൂ​മി​യ​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും കോ​ട​തി​യി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന പു​തു​യു​ഗ​യാ​ത്ര​യ്ക്ക് വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു കീ​ഴി​ല്‍​വ​രു​ന്ന 10 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന വി.​ഡി. സ​തീ​ശ​നെ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍​നി​ന്നു തു​റ​ന്ന ജീ​പ്പി​ല്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കി​ഴ​ക്കേ​ക്ക​വ​ല​യി​ലെ സ​മ്മേ​ള​ന വേ​ദി​യി​ല്‍ എ​ത്തി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, നേ​താ​ക്ക​ളാ​യ ബി.​ആ​ര്‍.​എം. ഷ​ഫീ​ര്‍, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, റോ​യി കെ. ​പൗ​ലോ​സ്, ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ല്‍, അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, എം.​എ​ന്‍. ഗോ​പി, സേ​നാ​പ​തി വേ​ണു, ജി. ​മു​ര​ളീ​ധ​ര​ന്‍, സി.​എ​സ്. യ​ശോ​ധ​ര​ന്‍, ബെ​ന്നി തു​ണ്ട​ത്തി​ല്‍, കെ.​എ​സ്. ശി​വ​ന്‍, ഫി​ലി​പ് ജോ​സ​ഫ്, നി​ഷാ സോ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ടി​മാ​ലി: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര ഇ​ടു​ക്കി ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു. അ​ടി​മാ​ലി​യി​ൽ ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. യു​ഡി​എ​ഫ്, ഇ​പ്പോ​ൾ വെ​റും പ്ര​തി​പ​ക്ഷം മാ​ത്ര​മ​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ധി​കാ​ര​ത്തി​ല്‍​വ​രേ​ണ്ട മു​ന്ന​ണി​യാ​യി മാ​റി​യെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളും യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​വും സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.​സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് അ​ടി​മാ​ലി​യി​ല്‍ വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍, ആ​ദി​വാ​സി ഗോ​ത്ര​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, ദ​ളി​ത് സം​ഘ​ട​നാ നേ​താ​ക്ക​ള്‍, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​മാ​യി ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ളും ഭൂ​പ്ര​ശ്‌​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. അ​ടി​മാ​ലി ക്ല​ബ് ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി.

Tags : The LDF government deceived nattuvishesham local news

Recent News

Up