x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​ജാ​ഥ മാ​ർ​ച്ച് ഒന്പതിന് ​ജി​ല്ല​യി​ൽ


Published: February 24, 2026 01:02 AM IST | Updated: February 24, 2026 01:02 AM IST

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​ജാ​ഥ മാ​ർ​ച്ച് 9ന് ​ജി​ല്ല​യി​ലെ​ത്തും.

സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ക​മ്മി​റ്റി ജാ​ഥ ന​ട​ത്തു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്പ​തി​നു രാ​വി​ലെ 9. 30 ന് ​കൊ​ല്ല​ങ്കോ​ട്ടു ന​ട​ക്കു​ന്ന സ്വീ​ക​ര​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ചി​റ്റൂ​ർ, കു​ഴ​ൽ​മ​ന്ദം, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ശ്രീ​കൃ​ഷ്ണ​പു​രം, ഷൊ​ർ​ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ജി​ല്ല​യി​ലെ പ​രി​പാ​ടി​യി​ൽ മു​ഴു​വ​ൻ പെ​ൻ​ഷ​ൻ​കാ​രെ​യും അ​ണി​നി​ര​ത്താ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. നേ​തൃ​യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Service Pensioners nattuvishesham local news

Recent News

Up