x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യ​വും മ​ഴ​ക്കാ​ല​ത്ത് ചെ​ളിയും റോ​ഡു​ക​ളി​ൽ യാ​ത്രാദു​രി​തം


Published: February 23, 2026 01:54 AM IST | Updated: February 23, 2026 01:54 AM IST

പാ​ലോ​ട്ടു​പ​ള്ളി-​കോ​ളാ​രി-​വെ​മ്പ​ടി റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യ ഭാ​ഗം.

മ​ട്ട​ന്നൂ​ർ: പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും നി​ര​വ​ധി​യാ​യി​ട്ടും പാ​ലോ​ട്ടു​പ​ള്ളി, കോ​ളാ​രി, വെ​മ്പ​ടി മേ​ഖ​ല​യി​ലെ നാ​ട്ടു​കാ​രു​ടെ യാ​ത്രാ​ദു​രി​തം ഒ​ഴി​യു​ന്നി​ല്ല. റോ​ഡു​ക​ൾ മി​ക്ക​തും ത​ക​ർ​ന്ന​തോ​ടെ കു​ഴി​ക​ൾ താ​ണ്ടി​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​രു​ടെ യാ​ത്ര. വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യ​വും മ​ഴ​ക്കാ​ല​ത്ത് ചെ​ളി​നി​റ​ഞ്ഞും റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദുഷ്കരമാണ്. റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ച​ർ​ച്ച​ക​ളും മു​റ​പോ​ലെ ന​ട​ക്കു​മ്പോ​ഴും യാ​ത്ര പ്ര​യാ​സ​ക​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നുവ​ർ​ഷ​മാ​യി​ട്ടും പാ​ലോ​ട്ടു​പ​ള്ളി-​കോ​ളാ​രി-​വെ​മ്പ​ടി-നി​ടി​യാ​ഞ്ഞി​രം റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

നി​ടി​യാ​ഞ്ഞി​രം ഭാ​ഗ​ത്താ​ണ് പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഏ​താ​നും ക​ലു​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ര​ണ്ടുവ​ർ​ഷ​ത്തി​നി​ടെ പൂ​ർ​ത്തി​യാ​യ​ത്. ഭൂ​വു​ട​മ​ക​ളു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ളും വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റു​ന്ന​തി​ലും കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ലു​​ള്ള കാ​ല​താ​മ​സ​വു​മ​ട​ക്കം പ്രതിസന്ധികൾ നി​ര​വ​ധി​യാ​യി​രു​ന്നു.

പാ​ലോ​ട്ടു​പ​ള്ളി മു​ത​ൽ വെ​മ്പ​ടി-​പ​രി​യാ​രം-​കോ​ളാ​രി-​നി​ടി​യാ​ഞ്ഞി​രം വ​രെ​യു​ള്ള 5.7 കി​ലോ​മീ​റ്റ​ർ റോ​ഡ് 8.43 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്. 2023 ഒ​ക്‌ടോബ​ർ 10നാ​ണ് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

റോ​ഡി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​നെ​തി​രേ ഏ​താ​നും ഭൂ​വു​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​മു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി കെ.​കെ.​ ശൈ​ല​ജ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.

ത​ല​ശേ​രി-​കൂ​ർ​ഗ് റോ​ഡി​നെ​യും ന​ടു​വ​നാ​ട്-​ശി​വ​പു​രം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, പൂ​ങ്കോ​ട്ടും​കാ​വ് ഇ​ക്കോ ടൂ​റി​സ്റ്റ് കേ​ന്ദ്രം, പാ​ലു​കാ​ച്ചി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ യാ​ത്ര ചെ​യ്യാ​നാ​കും.

ഈ ​റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ശി​വ​പു​രം-​പ​രി​യാ​രം-​കാ​യ​ലൂ​ർ റോ​ഡും ഏ​റെ നാ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധിപേ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടുകോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്

.തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് റോ​ഡു​ക​ളെ​ച്ചൊ​ല്ലി രാ​ഷ്‌ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളും കൊ​ഴു​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണം വ​ന്നാ​ൽ യാ​ത്രാ​ദു​രി​തം മാ​റു​മെ​ന്ന് കാ​ണി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പാ​ലോ​ട്ടു​പ​ള്ളി-​വെ​മ്പ​ടി റോ​ഡി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേസ​മ​യം, റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന ബോ​ർ​ഡ് എ​ൽ​ഡി​എ​ഫും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags : Traffic jams on the roads nattuvishesham local news

Recent News

Up