പാമ്പാടി: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഇടതുസര്‍ക്കാര്‍ എവിടം തകര്‍ത്തുവോ അവിടെ പുനരുദ്ധരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗ യാത്രയ്ക്ക് പാമ്പാടിയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കേരളത്തെ ഇനി പിറകോട്ടു നടത്താന്‍ അനുവദിക്കില്ലെന്നും ആറുലക്ഷം കോടി രൂപയുടെ ബാധ്യതയുള്ള, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എംപിമാരായ വി.കെ. ശ്രീകണ്ഠന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെഡിപി സംസ്ഥാന സെക്രട്ടറി സലിം പി. മാത്യു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സന്‍ മാത്യൂസ്, കുഞ്ഞ് പുതുശേരി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ: പുതുയുഗ യാത്രയ്ക്ക് ഇന്ന് ഏറ്റുമാനൂരിൽ വരവേല്പ് നൽകും. രാവിലെ 9.30ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം എത്തിച്ചേരുന്ന ജാഥയെ യുഡിഎഫ് പ്രവർത്തകർ ചേർന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സമ്മേളന വേദിയിലേക്ക് എത്തിക്കും.
സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം അധ്യക്ഷത വഹിക്കും. കെ.സി. ജോസഫ്, ടോമി കല്ലാനി, പി.എം.എ. സലിം, ഷാനിമോൾ ഉസ്മാൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ പ്രസംഗിക്കും.
Tags : nattu vishesham Age Journey banquet.