കൊല്ലം പ്രസ് ക്ലബിൽ കൂടിയ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ മേയർ എ.കെ ഹഫീസ് അധ്യക്ഷ പ്രസംഗം നടത്തുന്നു.
കൊല്ലം: അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, പൊതുസമൂഹത്തിന്റെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കുന്നതു പോലും മാധ്യമങ്ങളാണെന്നു മേയർ എ.കെ ഹഫീസ്. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തി െ ന്റ സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഹഫീസ്.
സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി വിജയ കുമാർ, സംസ്ഥാന സെക്രട്ടറി കെ. സുന്ദരേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എസ്. സുധീശൻ സ്വാഗതവും സെക്രട്ടറി എം.എ മജീദ് നന്ദിയും പറഞ്ഞു.
കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. കെ ബേബിസൺ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, ഡോ. നടയ്ക്കൽ ശശി, ഡി. ഗീതാ കൃഷ്ണൻ, എം. മാത്യൂസ്, രാജശേഖരൻ നായർ, എസ്. ചന്ദ്രൻ, ഹേമന്ദ് കുമാർ, സ്യമന്തഭദ്രൻ, എൻ. ജയപ്രകാശ്, നിസാമുദ്ദീൻ, ബി. ചന്ദ്രമോഹൻ, പ്രദീപ് ആശ്രാമം, പി.ജി സലീം കുമാർ, അഡ്വ. വിനോദ് ജി അമ്മ വീട് തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam