x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​മ്പൂ​ർ​മു​ഴി​യി​ൽ മെ​ക്കാ​നി​ക്ക​ൽ ആ​ന സ​ഫാ​രി


Published: February 23, 2026 01:12 AM IST | Updated: February 23, 2026 01:12 AM IST

തു​മ്പൂ​ർ​മു​ഴി​യി​ൽ മെ​ക്കാ​നി​ക്ക​ൽ ആ​ന സ​ഫാ​രി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

ചാ​ല​ക്കു​ടി: തൃ​ശൂ​ർ ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള തു​മ്പൂ​ർ​മു​ഴി ഗാ​ർ​ഡ​നി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പു​ത്ത​ൻ അ​നു​ഭ​വം ഒ​രു​ക്കി​ക്കൊ​ണ്ട് മെ​ക്കാ​നി​ക്ക​ൽ ആ​ന സ​ഫാ രി, ​വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി സെ​ന്‍റ​ർ, ഫി​ഷ് സ്പാ ​എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം തു​മ്പൂ​ർ​മു​ഴി ഗാ​ർ​ഡ​ന്‍റെ ചെ​യ​ർ​മാ​ൻ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ കെ.​എ. ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ഡാ​ർ​ളി പോ​ൾ​സ​ൺ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ കെ.​കെ. റി​ജേ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജോ​യ്, അ​നീ​ഷ് ചെ​ന്താ​മ​ര, ചീ​ഫ് എ​ക്സി ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ. ​സി​ൽ​ബ​ർ​ട്ട് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ ത്തെ ​മെ​ക്കാ​നി​ക്ക​ൽ ആ​ന സ​ഫാ​രി​യാ​ണു സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Mechanical Elephant nattuvishesham local news

Recent News

Up