കൈപറന്പ് പഞ്ചായത്തിലെ തേനാരി റിംഗ് റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൈപ്പറമ്പ്: കൈപ്പറമ്പ് പഞ്ചായത്തിലെ നവീകരിച്ച പേരാമംഗലം ഫോസ്റ്റർ ബിസ്കറ്റ് കമ്പനി റോഡ്, കുളമ്പ്രം മിച്ചഭൂമി റോഡ്, തേനാരി റിംഗ് റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ബി. ബിനോയ് അധ്യക്ഷനായി. മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. പുഴയ്ക്കൽ ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി. ചാന്ദിനി, പഞ്ചായത്തംഗങ്ങളായ ടി.എം. ദീപക്, പി. കെ. ഗീത, ജിത കൃഷ്ണൻ, എം.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.