x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം


Published: February 24, 2026 07:50 AM IST | Updated: February 24, 2026 07:50 AM IST

ച​ങ്ങ​രം​കു​ളം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം എ​ത്ര​യും വേ​ഗം പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ച​ങ്ങ​രം​കു​ളം ടൗ​ണി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ടി​ട്ട കെ​ട്ടി​ട​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന യാ​ത്രി​ക​രും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന തി​ര​ക്കേ​റി​യ പ്ര​ധാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​മു​ള്ള​ത്. ഓ​ടു​ക​ളും മ​റ്റ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും പൊ​ട്ടി​പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​ല​പ്പോ​ഴും പൊ​ട്ടി​യ ഓ​ടു​ക​ളും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം ക​ച്ച​വ​ട​ക്കാ​ർ പ​ല​രും ക​ട​ക​ൾ ഒ​ഴി​ഞ്ഞു. ഏ​താ​നും ക​ച്ച​വ​ട​ക്കാ​ർ ഇ​പ്പോ​ഴും ഇ​വി​ടെ തു​ട​രു​ന്നു​ണ്ട്. ടൗ​ണ്‍ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ ഭാ​ഗം അ​ധി​കൃ​ത​ർ പൊ​ളി​ച്ച് നീ​ക്കി​യി​രു​ന്നു. ഏ​ത് നി​മി​ഷ​വും അ​പ​ക​ടം ഉ​ണ്ടാ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കെ​ട്ടി​ട​മെ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham dilapidated building

Recent News

Up