x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്നം സ​മാ​ധി​ ദി​നാ​ച​ര​ണം ഇ​ന്ന്


Published: February 25, 2026 05:38 AM IST | Updated: February 25, 2026 05:38 AM IST

ച​ങ്ങ​നാ​ശേ​രി: സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ 56-ാം ച​ര​മ​വാ​ർ​ഷി​കം ബു​ധ​നാ​ഴ്ച വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ആ​ച​രി​ക്കും.
മ​ന്നം സ​മാ​ധി​ മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ ആ​റു​മു​ത​ൽ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ലോ​ക​ത്തോ​ടു യാ​ത്ര​പ​റ​ഞ്ഞ 11.45 വ​രെ സ​മൂ​ഹ​പ്രാ​ർ​ഥ​ന​യും ഉ​പ​വാ​സ​വും ന​ട​ക്കും. ഈ ​ച​ട​ങ്ങി​ൽ എ​ല്ലാ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

സ​മാ​ധി ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ സം​സ്ഥാ​ന​ത്തെ എ​ല്ലാ യൂ​ണി​യ​ൻ ആ​സ്ഥാ​ന​ങ്ങ​ളി​ലും ക​ര​യോ​ഗ​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ൽ 11.45 വ​രെ സ​മു​ദാ​യാ​ച​ര്യ​ന്‍റെ ചി​ത്ര​ത്തി​ന് മു​ന്നി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ്രാ​ർ​ഥ​നാ​നി​ര​ത​രാ​യി ഉ​പ​വാ​സ​മ​നു​ഷ്ഠി​ക്കും.

Tags : nattu vishesham Mannam Samadhi observed today

Recent News

Up