കള്ളാർ പഞ്ചായത്ത് വികസന സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
രാജപുരം: കള്ളാർ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ഗീത കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി.എൽ. റോയി, പി. ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീമ അബ്ദുള്ള, സഫീന ഫൈസൽ, സിനു കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ പി.എ. വാസു, ലീല മോഹനൻ, സനിത ജോസഫ്, മിനി ഫിലിപ്പ്, സി.എം. സാബു, കെ. ഗിരീഷ് കുമാർ, സി. രേഖ, ലിറ്റി ജോസ്, ബിന്ദു ഗംഗാധരൻ, പി. ഗീത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.കെ. നാരായണൻ, സെക്രട്ടറി എ. പ്രേമ, അസി. സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.