x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട ഭൂ​മി വി​ത​ര​ണം മു​ട​ങ്ങി


Published: February 24, 2026 07:40 AM IST | Updated: February 24, 2026 07:40 AM IST

നി​ല​ന്പൂ​ർ: ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട ഭൂ​വി​ത​ര​ണം മു​ട​ങ്ങി.ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി ഭൂ​മി വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം ആ​ദി​വാ​സി നേ​താ​വ് ബി​ന്ദു വൈ​ലാ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​തോ​ടെ​യാ​ണി​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​ടി. ഘോ​ളി ന​റു​ക്കെ​ടു​പ്പ് നി​ർ​ത്തി​വ​ച്ച​താ​യി അ​റി​യി​ച്ചു.

ഇ​തോ​ടെ ആ​ദി​വാ​സി​ക​ൾ​ക്കാ​യു​ള്ള ഭൂ​മി വി​ത​ര​ണം വൈ​കു​മെ​ന്ന് ഉ​റ​പ്പാ​യി. പാ​ർ​ട്ടി താ​ൽ​പ്പ​ര്യ​പ്ര​കാ​ര​മാ​ണ് ഭൂ​മി വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഭൂ​മി​ക്ക് വേ​ണ്ടി 417 പേ​രാ​ണ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ 144 പേ​ർ​ക്കു​ള്ള ഭൂ​മി മാ​ത്ര​മാ​ണ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഭൂ​മി വ​നം​വ​കു​പ്പി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

നെ​ല്ലി​പൊ​യി​ൽ കൊ​ടി​രീ ബീ​റ്റി​ലെ 330 അ​പേ​ക്ഷ​ക​രി​ൽ 203 പേ​രു​ടെ​യും ക​ണ്ണം​കു​ണ്ടി​ൽ 22 അ​പേ​ക്ഷ​ക​രി​ൽ 12 പേ​രു​ടെ​യും ന​റു​ക്കെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. 202 പേ​രു​ടെ ന​റു​ക്കെ​ടു​പ്പ് കൂ​ടി ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

ഭ​ര​ണ​കൂ​ട നി​ല​പാ​ടി​നെ ത​ള്ളി ആ​ദി​വാ​സി​ക​ൾ

നി​ല​ന്പൂ​ർ: വ​നം​വ​കു​പ്പി​ൽ​നി​ന്ന് 80 ഹെ​ക്ട​ർ ഭൂ​മി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൈ​മാ​റു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

144 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ലം ല​ഭി​ച്ചാ​ലും 273 ഓ​ളം ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​നി​യും ഭൂ​മി ല​ഭി​ക്കാ​തെ പു​റ​ത്താ​കും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്ത സ്ഥ​ലം പോ​ലും ര​ണ്ട് വ​ർ​ഷ​മാ​യി ത​രം​തി​രി​ച്ച് കൊ​ടു​ത്തി​ട്ടു​മി​ല്ല. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം.

ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി 117 ഹെ​ക്ട​ർ സ്ഥ​ലം വ​നം​വ​കു​പ്പ് റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ൽ നി​ന്ന് 71 ഹെ​ക്ട​ർ സ്ഥ​ലം ര​ണ്ട് വ​ർ​ഷം മു​ന്പ് 570 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു. ബാ​ക്കി​യു​ള്ള 37 ഹെ​ക്ട​റി​നെ​ച്ചൊ​ല്ലി​യാ​ണ് വി​വാ​ദം.

Tags : nattu vishesham Second phase land distribution

Recent News

Up