x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

183 എ ​ദേ​ശീ​യ​പാ​ത വി​ക​സ​നം : ഡി​പി​ആ​ർ പു​തു​ക്കും


Published: February 23, 2026 03:53 AM IST | Updated: February 23, 2026 03:53 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​സ്ഥാ​ന​ത്തു കൂ​ടി​യു​ള്ള ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം ദേ​ശീ​യ പാ​ത 183 എ ​വി​ക​സ​ന​ത്തി​ന് വീ​ണ്ടും വി​ശ​ദ പ​ദ്ധ​തി​രേ​ഖ ( ഡിപിആ​ർ) ത​യാ​റാക്കും. 2018-19ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പ​ദ്ധ​തി​യു​ടെ സ​ർ​വേ ​നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. അ​ലൈ​ൻ​മെ​ന്‍റിൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​ണ് വീ​ണ്ടും ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ദേ​ശീ​യപാ​ത അ​ഥോ​റി​റ്റി​യോ​ടു നി​ർ​ദേശി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ എ​തി​ർ​പ്പു​യ​ർ​ന്ന​തി​നെത്തു​ട​ർ​ന്ന് റോ​ഡിന്‍റെ വീ​തി കു​റ​ച്ചി​രു​ന്നു. എ​തി​ർ​പ്പുമൂ​ലം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​യി​ല്ല. ഇ​തേ ത്തു​ട​ർ​ന്ന് ഡി​പി​ആ​റി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റണി എം​പി കേ​ന്ദ്ര​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്രാ​ദേ​ശി​ക രാ​ഷ്‌ട്രീയ, മ​ത ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ഡി​പി​ആ​റി​ൽ മാ​റ്റം വ​രു​ത്താ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

മും​ബൈ ആ​സ്ഥാ​ന​മാ​യ ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പ​നി​ക്കാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യ​ത്. അ​വ​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഡി​പി​ആ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട ഘ​ട്ട​ത്തി​ലാ​ണ് അ​ലൈ​ൻ​മെ​ന്‍റിൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി​ക്ക് എം​പി ക​ത്തു​ ന​ൽ​കി​യ​ത്. ബൈ​പാ​സു​ക​ളു​ടെ വീ​തി കു​റ​യ്ക്ക​ണ​മെ​ന്ന​ാ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. മു​പ്പ​തു മീ​റ്റ​റി​ൽ നാ​ലു​വ​രി പാ​ത​യാ​യി ബൈ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ദ്ധ​തി നി​ർ​ദേശം.

പ​ദ്ധ​തിച്ചെ​ല​വ് ഉ​യ​രും

ആ​റു​വ​ർ​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് അ​ന്ന് 2,600 കോ​ടി​ രൂപയാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യിരുന്നത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ല​വ് വ​ർ​ധി​ക്കും. ഡി​പി​ആ​ർ സ​മ​ർ​പ്പി​ച്ച ശേ​ഷം നി​ർ​മാ​ണ​ച്ചെ​ല​വി​ലും വ​ർ​ധ​ന വ​രു​ത്തും.

ആ​റു​കൊ​ല്ല​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ നി​ര​ക്കു കൂ​ടി​യ​തും വേ​ത​ന വ​ർ​ധ​നയും പ്ര​ശ്ന​മാ​കും. ഇ​വകൂ​ടി ക​ണ​ക്കാ​ക്കു​ന്പോ​ൾ ചെ​ല​വേ​റും. ത​ർ​ക്ക​ങ്ങ​ളെത്തുട​ർ​ന്ന് അ​നി​ശ്ചി​ത​ത്വം നീ​ളു​ന്പോ​ൾ ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.
116 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ ഡി​പി​ആ​റി​ൽ ഏ​ഴ് ബൈ​പാ​സു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

ഗ​താ​ഗ​ത ആ​വ​ശ്യ​ക​ത, റോ​ഡ് സു​ര​ക്ഷ, പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ബൈ​പാ​സു​ക​ൾ​ക്കാ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ പു​തി​യ ഡി​പി​ആ​റി​ൽ പ​രി​ഗ​ണി​ക്കും. 16 മീ​റ്റ​റി​ൽ ര​ണ്ടു​വ​രി പാ​തയാ​യി നി​ർ​മി​ക്കാനാണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം. ബൈ​പാ​സു​ക​ളി​ൽ 18 മീ​റ്റ​റി​ൽ ര​ണ്ടു​വ​രി പാ​ത​യാ​യി​രി​ക്കും.

കൊ​ല്ലം ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വി​ൽനി​ന്നാ​രം​ഭി​ച്ച് അ​ടൂ​രി​ലെ​ത്തി ത​ട്ട, ഓ​മ​ല്ലൂ​ർ വ​ഴി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന പാ​ത ടൗ​ൺ അ​തി​ർ​ത്തി​യി​ലൂ​ടെ മൈ​ല​പ്ര​യി​ലെ​ത്തി മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര, ഇ​ല​വു​ങ്ക​ൽ, എ​രു​മേ​ലി വ​ഴി മു​ണ്ട​ക്ക​യ​ത്ത് കൊ​ല്ലം - തേ​നി ദേ​ശീ​യ​പാ​ത​യു​മാ​യി ചേ​രു​ന്നു. ഇ​ല​വു​ങ്ക​ൽ - പ​ന്പ ലി​ങ്ക് പാ​ത​യും ദേ​ശീ​യപാ​ത​യു​ടെ ഭാ​ഗ​മാ​കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Up