x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന്


Published: February 25, 2026 12:35 AM IST | Updated: February 25, 2026 12:35 AM IST

എ​ട​ത്വ: സി​പി​എം വി​ഭാ​ഗീ​യ​ത​യും സി​പി​ഐ ത​ര്‍​ക്ക​വും നിമിത്തം ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ തു​ട​ക്ക​കാ​ലം മു​ത​ല്‍ തലവടിയിൽ സി​പി​എം ക​യ്യ​ട​ക്കി വ​ച്ചി​രു​ന്ന സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​മാ​ണ് ഇ​തോ​ടെ ന​ഷ്ട​മാ​യ​ത്. ത​ല​വ​ടി ഒ​ന്നാം വാ​ര്‍​ഡി​ല്‍ നി​ന്നു​മു​ള്ള സു​ബി ചാ​ക്കോ​യാ​ണ് ഒ​ന്‍​പ​തു വോ​ട്ടു​ക​ള്‍ നേ​ടി സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട​ത്.

സി​പി​എ​മ്മി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ മ​ല്‍​സ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടും സ​മ​വാ​യ​ത്തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ നേ​തൃ​ത്വം ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് സി​പി​എം പ്ര​തി​നി​ധി​ക​ളാ​യി മ​ല്‍​സ​രി​ച്ച സു​നി രാ​ധാ​കൃ​ഷ്ണ​നു മൂ​ന്നു വോ​ട്ടു​ക​ളും, സു​ഗ​ത​മ്മ​യ്ക്ക് നാ​ലു വോ​ട്ടു​ക​ളും മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്കും സി​പി​എം പ്ര​തി​നി​ധി​ക​ളാ​യി രാ​ജി സു​ബാ​ഷ്, സു​നി രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നീ ര​ണ്ടു പേ​രാ​ണ് മ​ല്‍​സ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി സാ​റാ​മ്മ ബി​ജു​വും, ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രും മ​ല്‍​സ​രി​ച്ചു. ഇ​തി​ല്‍ രാ​ജി സു​ബാ​ഷ് 7 വോ​ട്ടു നേ​ടി വി​ജ​യി​ച്ചു. സു​നി രാ​ധാ​കൃ​ഷ്ണ​ന് ആ​റും, കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി സാ​റാ​മ്മ ബി​ജു​വി​ന് ഒ​ന്നും ശ്രീ​ര​ഞ്ജി​നി​ക്ക് ര​ണ്ടും വീ​ത​മാ​ണ് വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ശ്രീ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ണ്ടെ​ങ്കി​ലും 140 കു​ടും​ബ​ശ്രീ​ക​ള്‍ മാ​ത്ര​മാ​ണ് അ​ഫി​ലിയേ​ഷ​ന്‍ പു​തു​ക്കി​യി​ട്ടു​ള്ള​ത്.

പ​തി​നാ​റു വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും സി​ഡി​എ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട പ​ല പ്ര​തി​നി​ധി​ക​ളെ​യും വാ​ര്‍​ഡി​ല്‍ നി​ന്നും വെ​ട്ടി നി​ര​ത്ത​പ്പെ​ട്ട​തും സി​പി​എം നി​യ​ന്ത്ര​ത്തി​ലു​ള്ള പ​ല കു​ടും​ബ​ശ്രീ​ക​ളു​ടെ​യും അ​ഫി​ലി​യേ​ഷ​ന്‍ പു​തു​ക്കാ​തി​രു​ന്ന​തും പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ ജി​ല്ലാനേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നി​ട്ടും കു​ടും​ബ​ശ്രീ തെ​ഞ്ഞെ​ടു​പ്പി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സി​പി​എ​മ്മി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Tags : CDS Chairperson nattuvishesham local news

Recent News

Up