x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​യും ക​ണ്ടെ​ത്തി​യ സം​ഭ​വം : ത​ല​യോ​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്


Published: February 22, 2026 07:22 AM IST | Updated: February 22, 2026 07:22 AM IST

തി​രു​വ​ല്ലം: പൂ​ങ്കു​ള​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും സ​പീ​പ​വാ​സി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചതെ​ന്നു തി​രു​വ​ല്ലം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ പു​ര​യി​ട​ത്തി​നു സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ് ഇ​വ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ട‌െ​ത്ത​ൽ.

വീ​ടി​ന്‍റെ ടെ​റ​സി​നു​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ ണ​ങ്ങ​ളും വീ​ടു വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​ര​നാ​ണ് സ​മീ​പ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കൊ​ണ്ടി​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി തി​രു​വ​ല്ലം പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. ‌

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി‌​യോ​ടെ​യാ​ണ് പൂ​ങ്കു​ളം ആ​ന​ക്കു​ഴി റോ​ഡി​ലു​ള്ള തൈ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലും പു​റ​ത്തു​മാ​യി ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക്ക​ഷ​ണ​ളും ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന പു​ര​യി​ടം സൂ​ക്ഷി​പ്പു​കാ​ര​ന്‍ ച​ക്ക പ​റി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ല​യോ​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു തി​രു​വ​ല്ലം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഫോ​റ​ന്‍​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up