x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം വ​ന​പാ​ല​ക​രെ സം​ര​ക്ഷി​ക്കാ​നും വ​നം​വ​കു​പ്പ് പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍


Published: February 23, 2026 01:58 AM IST | Updated: February 23, 2026 01:58 AM IST

ബ​ന്ത​ടു​ക്ക: ഏ​റെ വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ പ്ര​വൃ​ത്തി​യാ​യ വ​ന​സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന വ​ന​പാ​ല​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് വ​നം​വ​കു​പ്പി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കാ​സ​ര്‍​ഗോ​ഡ് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന് കീ​ഴി​ല്‍ വ​ന്യ​ജീ​വി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ഇ​ട​പെ​ട​ലു​ക​ളി​ല്‍ നി​ര്‍​ണാ​യ​ക ഘ​ട്ട​മാ​യ പു​ലി​പ്പ​റ​മ്പ് വാ​ച്ച് ട​വ​റും സം​ര​ക്ഷ​ണ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പാ​ണ്ടി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​ക​രി​ച്ച സ്റ്റാ​ഫ് ബാ​ര​ക്കും ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ​ന്യ​ജീ​വി സം​ഘ​ര്‍​ഷാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

കേ​ര​ള- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ബ​ന്ത​ടു​ക്ക ഫോ​റ​സ്റ്റ് സെ​ക്ഷ​നി​ല്‍ വ​ന​സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ ഉ​ണ​ര്‍​വ് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഹ​രി​ത​സ​മൃ​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്കാ​നും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നും സ​ര്‍​ക്കാ​രി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും ഇ​ച്ഛാ​ശ​ക്തി​യു​ടെ അ​ട​യാ​ളം കൂ​ടി​യാ​ണ് ഇ​വി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം നേ​ര​ത്തെ മ​ന​സി​ലാ​ക്കാ​നും കൃ​ത്യ​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ണ് വാ​ച്ച് ട​വ​ര്‍ നി​ര്‍​മി​ച്ച​തെ​ന്നും ജി​ല്ലാ​ത​ല ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ശ‌ി​പാ​ര്‍​ശ​യും സം​സ്ഥാ​ന​ത​ല അം​ഗീ​കാ​ര​വും ല​ഭി​ച്ച് ന​വീ​ന പ​ദ്ധ​തി​യാ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് 16.3 കി​ലോ മീ​റ്റ​ര്‍ സൗ​ര​വേ​ലി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബ​ന്ത​ടു​ക്ക സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മു​സ്ത​ഫ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ജ​ന​നി (കാ​റ​ഡു​ക്ക), കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി (മു​ളി​യാ​ര്‍), ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ര​ത്ന​കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ വി.​ബി. ഉ​ദ​യ​സൂ​ര്യ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ശ്യാ​മ​ള, കെ.​വി. ര​മ്യ, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കു​ഞ്ഞി​രാ​മ​ന്‍, ടി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, ദി​ലീ​പ് പ​ള്ള​ഞ്ചി, അ​ഷ്റ​ഫ് ഹാ​ജി, കോ​ണ്‍​ട്രാ​ക്ട​ര്‍ നാ​സ​ര്‍, ക​ണ്ണൂ​ര്‍ ഉ​ത്ത​ര മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ബി.​എ​ന്‍. അ​ഞ്ജ​ന്‍​കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Forest Department nattuvishesham local news

Recent News

Up