x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ അ​വ​സാ​നഘ​ട്ട​ത്തി​ൽ


Published: February 23, 2026 06:16 AM IST | Updated: February 23, 2026 06:16 AM IST

നി​ർ​ദി​ഷ്ട ബൈ​പ്പാ​സിന്‍റെ അ​ലൈ​ൻ​മെ​ന്‍റ്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രത്തു​ക നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​വ​രി​ൽ ആ​ക്ഷേ​പം സ​മ​ർ​പ്പി​ച്ച​വ​ർ​ക്കു​ള്ള ഹി​യ​റിം​ഗ് ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും.

ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ, മ​ര​ങ്ങ​ൾ, കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല നി​ർ​ണ​യം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി െ ന്‍റ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ഭൂ​മി​യു​ടെ​യും ന​ഷ്ട​പ​രി​ഹാ​ര തു​ക നി​ശ്ച​യി​ക്കും. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ളെ വി​വി​ധ റീ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ആ​ദ്യ ബാ​ച്ച് ആ​ളു​ക​ൾ​ക്ക് ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​കും.

കൊ​ട്ടാ​ര​ക്ക​ര നി​വാ​സി​ക​ളു​ടെ​യും കൊ​ട്ടാ​ര​ക്ക​ര വ​ഴി ക​ടന്നു​പോ​കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ​യും യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന സു​പ്ര​ധാ​ന പ​ദ്ധ​തി​യി​ലെ മ​റ്റൊ​രു നി​ര്‍​ണാ​യ​ക ഘ​ട്ടം​കൂ​ടി പി​ന്നി​ടു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള 11(1) വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ജ​നു​വ​രി 13-നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​താ​ഗ​ത കു​രു​ക്കു​കൊ​ണ്ട് വ​ല​യു​ന്ന കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി മാ​റു​ന്ന ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തിന്‍റെ സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര, മൈ​ലം വി​ല്ലേ​ജു​ക​ളി​ലാ​യി 6.2432 ഹെ​ക്ട​ര്‍ (15.5 ഏ​ക്ക​ര്‍) സ്ഥ​ല​മാ​ണ് ബൈ​പാ​സി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ബൈ​പാ​സിന്‍റെ നാ​ള്‍​വ​ഴി​ക​ള്‍

കൊല്ലം: 2022 ലാ​ണ് കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് പ​ദ്ധ​തി രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്ന് കി​ഫ്ബി വ​ഴി ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി 110 കോ​ടി രൂ​പ അ​നു​വ​ദി​പ്പി​ച്ചു.​കൊ​ട്ടാ​ര​ക്ക​ര -തി​രു​വ​ന​ന്ത​പു​രം എം​സി റോ​ഡി​ല്‍ ലോ​വ​ര്‍ ക​രി​ക്ക​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച്, പു​ല​മ​ണി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ മേ​ല്‍​പ്പാ​ത​യാ​യി എ​ത്തി, ഗോ​വി​ന്ദ​മം​ഗ​ലം റോ​ഡി​ലൂ​ടെ മൈ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം എം​സി റോ​ഡി​ല്‍ ചേ​രു​ന്ന നി​ല​യി​ല്‍ നാ​ലു​വ​രി പാ​ത​യാ​യാ​ണ് ബൈ​പാ​സ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണ് ബൈ​പാ​സ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല.

ബൈ​പാ​സിന്‍റെ ആ​കെ നീ​ളം 2.8 കി​ലോ മീ​റ്റ​റാ​ണ്. അ​തി​ല്‍ 1.6 കി​ലോ മീ​റ്റ​ർ റോ​ഡും 1.2 കി​ലോ മീ​റ്റ​ർ നീ​ള​മു​ള്ള ഫ്ളൈ ​ഓ​വ​റും ഉ​ള്‍​പ്പെ​ടു​ന്നു. റോ​ഡി െ ന്‍റ വീ​തി 23 മീ​റ്റ​റും ഫ്ളൈ ​ഓ​വ​റി െ ന്‍റ വീ​തി 20 മീ​റ്റ​റു​മാ​ണ്. 2023 ഫെ​ബ്രു​വ​രി 27 ന് ​ചേ​ര്‍​ന്ന കി​ഫ്ബി​യു​ടെ 45 -ാമ​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ബൈ​പാ​സ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കെ​ആ​ര്‍​എ​ഫ്ബി സ​മ​ര്‍​പ്പി​ച്ച 110.35 കോ​ടി രൂ​പ​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര, മൈ​ലം വി​ല്ലേ​ജു​ക​ളി​ല്‍​നി​ന്നും ബൈ​പാ​സി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് 2024 ഡി​സം​ബ​ർ 17 ന് ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി 2024 ഡി​സം​ബ​ർ 26 ന് ​ക​ള​മ​ശേ​രി രാ​ജ​ഗി​രി ഔ​ട്ട് റീ​ച്ച് എ​ന്ന സ്ഥാ​പ​ന​ത്തെ നി​യോ​ഗി​ച്ചു.2025 മെ​യ് 18 ന് ​സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​ന്‍, പു​ന​ര​ധി​വാ​സ വി​ദ​ഗ്ധ​ന്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ദ്ധ​സ​മി​തി ഈ ​റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച് ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

2026 മാ​ര്‍​ച്ചി​ല്‍ ത​ന്നെ ഈ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2027ഓ​ടെ കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

 

Tags : Local News Nattuvishesham Kollam

Recent News

Up